ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ അതികായരായ രണ്ടു ടീമു കള്‍ ലോകകപ്പി ലെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയ പ്പോള്‍ ശക്തരായ പോര്‍ച്ചുഗലിനു മേല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശോജ്ജ്വല മായിരുന്ന മല്‍സര ത്തിന്‍റെ രണ്ടാം പകുതി യില്‍ എസ്പാനിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയ നേടിയ തകര്‍പ്പന്‍ ഗോളിലാണ്, ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുടെ ടീമിനെ ലോക കപ്പില്‍ നിന്നും സ്പാനിഷ് പട കെട്ടുകെട്ടിച്ചത്. കളിയില്‍ ഉടനീളം പോര്‍ച്ചുഗലിന് മേല്‍ ആധിപത്യം പുലര്‍ത്തിയ സ്പെയിനി ന് സ്കോറിംഗി ലെ ദുര്‍ഭൂതം പിന്തുടര്‍ന്നില്ലാ എങ്കില്‍ ചുരുങ്ങിയത് കാല്‍ ഡസന്‍ ഗോളിന് എങ്കിലും വിജയി ക്കാമായിരുന്നു.
ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തില്‍ പോര്‍ച്ചുഗല്‍ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ നടത്തി എങ്കിലും ഒന്നും ഗോളില്‍ എത്തിയില്ല. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളില്‍ ഒന്നായ കാളപ്പോരി ന്‍റെ നാട്ടുകാര്‍ അങ്ങിനെ അവസാന എട്ടില്‍ സ്ഥാനം പിടിച്ചു. താരതമ്യേന ദുര്‍ബ്ബലരായ പരാഗ്വെ യാണ് ക്വാര്‍ട്ടറില്‍ ഇനി സ്പെയിനിന്‍റെ എതിരാളി.
ജപ്പാന് മടങ്ങി : കൊമാനോ ദുരന്ത നായകനായി
ഏഷ്യന്‍ പ്രതീക്ഷ കള്‍ക്ക് വിരാമം ഇട്ടു കൊണ്ട് ജപ്പാന്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. തടി മിടുക്കിലും കായബല ത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന പരാഗ്വെന്‍ കളിക്കാര്‍ക്ക് മുന്നില്‍ അതിശക്ത മായ ചെറുത്തു നില്‍പ്പാണ് മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍ നടത്തിയത്. കളിയുടെ മുഴുവന്‍ സമയത്തും, എക്സ്ട്രാ ടൈമിലും ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞ മല്‍സര ത്തില്‍ വിജയികളെ തീരുമാനി ക്കാനായി നടത്തിയ പെനാല്‍ട്ടി ഷൂട്ടൌട്ടി ലാണ് -അതും ഈ ലോകകപ്പിലെ ആദ്യത്തെ പെനാല്‍ട്ടി ഷൂട്ടൌട്ട്- നിര്‍ഭാഗ്യം കൊണ്ട് ജപ്പാന്‍ പുറത്തായത്.
കളിയുടെ ആദ്യാവസാനം നിലവാരമുള്ള കളി പുറത്തെടുത്ത ജപ്പാന്, സ്പോട്ട് കിക്കില്‍ യൂയിച്ചി കൊമാനോ എടുത്ത മൂന്നാമത്തെ കിക്ക് ബാറില്‍ തട്ടി തെറിച്ചതി ലൂടെയാണ് 5 – 3 ന്‍റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പരാഗ്വെ ക്വാര്‍ട്ടറില്‍ ഇടം നേടുന്നത്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma