Monday, June 14th, 2010

ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം

german- player-epathramജൊഹാനസ്ബര്‍ഗ് :  2010 ലോക കപ്പ്‌ ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ –  ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം.  കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്.  എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്.  പെസ്കി, മുള്ളര്‍,  ക്ലാസേ,  കാക്കൂവ്‌ എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്.  കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച  ആസ്ത്രേലിയ,  പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്‌.  കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച  ആസ്ത്രേലിയന്‍ ടീം,   നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ്‌ കാര്‍ഡും ഇരന്നു വാങ്ങി.  ലോക കപ്പ്‌ പോലുള്ള  വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍,  ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട്    എന്ന് ഈ കളി വ്യക്തമാക്കുന്നു.
 
ഗ്രൂപ്പ്‌  – സി യില്‍ നടന്ന സ്ലോവാനിയ –  അള്‍ജീരിയ മല്‍സരം ലോക കപ്പിന്‍റെ ആവേശ ത്തിലേക്ക് ഉയരാതെ പോയ ഒരു കളിയായിട്ടാണ്  വിലയിരുത്ത പ്പെടേണ്ടത്.  തീര്‍ത്തും ഉല്ലാസ രഹിതമായ കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.  എഴുപത്തി ഒന്‍പതാം മിനുട്ടില്‍  നേടിയ ഒരു ഗോളിലൂടെ ഏകപക്ഷീയ  വിജയം കരസ്ഥ മാക്കുക യായിരുന്നു സ്ലോവാനിയ.
 
ലോക കപ്പിലെ ആദ്യ പെനാല്‍ട്ടി കണ്ട ഘാന  – സെര്‍ബിയ മത്സരത്തിലും ആവേശം തീരെ കുറവായിരുന്നു.  അലക്ഷ്യമായ പാസുകളും,  ഗോള്‍ പോസ്റ്റ്‌  ലക്ഷ്യമാക്കാതെ യുള്ള ഷോട്ടുകളുമായി തീര്‍ത്തും വിരസത തോന്നിക്കുന്ന മല്‍സരത്തില്‍ എടുത്തു പറയാവുന്നത് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ വരുത്തിയ പിഴവില്‍ ഘാനക്ക്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ആയിരുന്നു. അത് ഗോള്‍ ആക്കുന്നതില്‍ ഘാന  വിജയം നേടുകയും ചെയ്തു.  ഈ ലോക കപ്പിലെ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീം ആയി തീര്‍ന്നു ഘാന.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം”

  1. swalih says:

    Hussain we are regular readers in our epathram specaly your sports thanks e pathram……….

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine