അമേരിക്കയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍

April 5th, 2008

അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്‌.
തുടര്‍ച്ചയായ മൂന്നാംമാസമാണ്‌ ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്‌. തൊഴിലില്ലായ്‌മനിരക്ക്‌ രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക്‌ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ്‌ വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക്‌ 4.8 ശതമാനത്തില്‍ നിന്ന്‌ 5.1 ശതമാനമായി ഉയര്‍ന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ്‌ രാജ്യത്തുണ്ടായത്‌. മാര്‍ച്ചില്‍ 60,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക്‌ അഞ്ച്‌ ശതമാനമായി ഉയരുമെന്നുമാണ്‌ കരുതിയിരുന്നത്‌. പലിശനിരക്ക്‌ ഫെഡറല്‍ ബാങ്ക്‌ വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ്‌ അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും.
സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക്‌ തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ്‌ അമേരിക്കന്‍ പലിശനിരക്ക്‌ തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കും

April 4th, 2008

ജിദ്ദയിലെ അഹ്ദാബ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പാവപ്പെട്ട മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും നല്‍കും. സാമ്പത്തിക പരാധീനത മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനാണ് ഈ തീരുമാനമെന്ന് മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മതിയായ രേഖകളുമായി ജിദ്ദയിലെ ശാരാ സിത്തീന്‍ റോഡിലുള്ള സ്കൂളുമായി ബന്ധപ്പെടണം. ചെയര്‍മാന്‍ സുലൈമാന്‍, ടി.പി ഷുഐബ്, സിദ്ധീഖ് ഫൈസി, ശാന്തടീച്ചര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ചൈനയും യു.എ.ഇ. യും കൂടുതല്‍ അടുക്കുന്നു

April 1st, 2008

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍‍ റാഷിദ് അല്‍ മക്തും ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്താവോയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുന്നതിന് ശൈഖ് മുഹമ്മദ് നല്‍കിയ സംഭവനകള്‍ മഹത്തരമാണെന്ന് ഹൂ ജിന്താവോ പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍

March 24th, 2008

ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡാരല്‍ ഹെയറിനെ തിരിച്ചെടുത്തു

March 19th, 2008

ഡാരല്‍ ഹെയറിനെ ഐ.സി.സി അമ്പയര്‍മാരുടെ എലേറ്റ് പാനലില്‍ തിരിച്ചെടുത്തു. പാക്കിസ്ഥാനില്‍ സെപ്റ്റംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെപ്പറ്റി ജൂണില്‍ നടക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഐ.സി.സി അറിയിച്ചു. ദുബായില്‍ രണ്ട് ദിവസമായി ചേര്‍ന്ന ഐ.സി.സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ,സി.സി യുടെ പുതിയ ചീഫ് എക്സികുട്ടീവായി ദക്ഷിണാഫിക്കയുടെ ഇന്‍തിഹാസ് പട്ടേലിനെ തെരഞ്ഞെടുത്തു

March 18th, 2008

ഐ,സി.സി യുടെ പുതിയ ചീഫ് എക്സികുട്ടീവായി ദക്ഷിണാഫിക്കയുടെ ഇന്‍തിഹാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ദുബായില്‍ ചേര്‍ന്ന ഐ.സി.സി യോഗമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ ഐ.എസ് ബിന്ദ്രയെ പ്രിന്‍സിപ്പല്‍ അഡ്വൈസറായി തെരഞ്ഞടുത്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് ലോകമാത്യഭാഷാ ദിനം; മലയാളം വളരുന്നു.

February 21st, 2008

ലോകം ഇന്ന് മാത്യഭാഷാ ദിനം ആചരിക്കുന്നു. ഗള്‍ഫിലെ പ്രധാന രാജ്യമായ യു.എ.യില്‍ മലയാളത്തിന് നാലാം സ്ഥാനമാണുള്ളത്.

ഇവിടെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി , മലയാളത്തിന് പുറകിലാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക

February 20th, 2008

ക്യൂബയില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഫിഡല്‍ കാസ്ട്രോയുടെ വിട വാങ്ങലോടെ രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രത്യാശ പ്രകടിഅപ്പിച്ചു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാക്കിസ്താനില് തെരഞ്ഞെടുപ്പ് നാളെ. സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 40 ആയി

February 17th, 2008

പാക്കിസ്താനില് പൊതുതെരഞ്ഞെടുപ്പ് നാളെ നടക്കും.

തെരഞ്ഞെടുപ്പില് കൃത്രിമം നടക്കാനിടയുണ്ടെന്ന് കഴിഞ്ഞ് ദിവസം റിപ്പോറ്ട്ടുകള് പുറത്ത് വന്നിരുന്നു. മുന്പ്രധാന മന്ത്രി ബേനസീര് ഭൂട്ടോയുടെ വധത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അതിനിടെ പാക്കിസ്താനില് ഉണ്ടായ ചാവേര് കാര് ബോംബാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

171 of 171|«1020169170171

« Previous Page
Next » ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine