കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ ഷിയ ആരാധനാലയത്തിലും വടക്കന്‍ നഗരമായ കാണ്ഡഹാറിലെ മസാരി ഷെരീഫിലുമുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 52 ആയി, 130 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആരാധനാലയത്തിന് സമീപം നിര്‍ത്തിയിരുന്ന സൈക്കിളിലാണ് സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം 11.30 നാണ് രണ്ട് സ്ഫോടനങ്ങളും നടന്നത്. മുഹറം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവര്‍ ഏറെയും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം