ലണ്ടന്‍ : വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയെ പിടി കൂടാനായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അസ്സാന്‍ജെയ്ക്കെതിരെ സ്വീഡനില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാലാണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
അമേരിക്കയെ നാണം കെടുത്തിയ ഒട്ടേറെ രഹസ്യ രേഖകളാണ് വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടത്. ഇത് അമേരിക്കയെ ഏറെ ചൊടിപ്പിച്ചിരുന്നു.
ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ് ചമച്ചത് എന്നാണ് അസ്സാന്‍ജെയുടെ അഭിഭാഷകന്‍ പറയുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം