- ജെ.എസ്.
ഒന്നാം മാറാട് കലാപത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് താനായിരുന്നുവെന്നും മാതൃകാപരമായ ഈ സല്‍പ്രവര്‍ത്തിയുടെ പേരില്‍, തനിക്ക് ആരെങ്കിലും അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അംഗീകാരത്തിന് പകരം രണ്ടാം മാറാട് കലാപത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ കെ.എം.സി.സി. നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം.സി. മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം
ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.
തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്.
കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.
വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്.
1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
- ജെ.എസ്.
വായിക്കുക: വിമാനം
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും
-കുഞ്ഞുണ്ണി മാഷ്
- ജെ.എസ്.
വായിക്കുക: സാഹിത്യം
സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പു വച്ചത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.
മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.
കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/
ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.
ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html
- ജെ.എസ്.
വായിക്കുക: ബ്ലോഗ്
മാള ഇരട്ടക്കൊലപാതക പ്രതിയെ വെറുതെ വിട്ട സി.ബി.ഐ. കോടതി നടപടിക്കെതിരെ അപ്പീര്‍ പോകുമെന്ന് കൊല്ലപ്പെട്ട നബീസയുടെ മകന്‍ നൗഷാദ് ദുബായില്‍ പറഞ്ഞു. തെളിവുകള്‍ വേണ്ടത്ര ഹാജറാക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കോടതി
പതിനൊന്നാമത് ലോക ഊര്‍ജ്ജ ഉച്ചകോടി ഈ മാസം 20 ന് റോമില്‍ ആരംഭിക്കും. ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 85 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും 30 അന്തര്‍ദേശീയ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരു മലയാളി സാനിധ്യവും ഈ ഊര്‍ജ്ജ ഉച്ചകോടിയിലുണ്ടാവും. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഈ മാസം 22 വരെയാണ് ഊര്‍ജ്ജ ഉച്ചകോടി.
- ജെ.എസ്.
വായിക്കുക: പരിസ്ഥിതി
ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന് മിസ് ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ് പാര്‍വതി വിജയപീഠമേറിയത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ് ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ് യൂണിവേഴ്‌സ്, മിസ് എര്‍ത്ത് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും.
- ജെ.എസ്.
വായിക്കുക: ലോക മലയാളി, വിനോദം
അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്.
തുടര്‍ച്ചയായ മൂന്നാംമാസമാണ് ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. തൊഴിലില്ലായ്‌മനിരക്ക് രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ് വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ് രാജ്യത്തുണ്ടായത്. മാര്‍ച്ചില്‍ 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക് അഞ്ച് ശതമാനമായി ഉയരുമെന്നുമാണ് കരുതിയിരുന്നത്. പലിശനിരക്ക് ഫെഡറല്‍ ബാങ്ക് വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ് അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും.
സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക് തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ് അമേരിക്കന്‍ പലിശനിരക്ക് തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.
- ജെ.എസ്.
വായിക്കുക: അമേരിക്ക, സാമ്പത്തികം