കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

February 11th, 2019

logo-south-indian-us-chamber-ePathram
ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളി കളുടെ യശ്ശസ്സ് ഉയർത്തിയ കെ. പി. ജോർജ്ജി നും ജൂലി മാത്യു വിനും അമേരിക്കൻ മലയാളി കളുടെ ആദരം.

2018 നവംബറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്ക മാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സി ക്യൂട്ടീ വുമായ ജഡ്ജ് കെ. പി. ജോർ ജ്ജി നും മൂന്നാം നമ്പർ കോടതി യിലെ ജഡ്ജി യായി വിജ യിച്ച ജൂലി മാത്യു വിനും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് എന്നിവ യുടെ ആഭി മുഖ്യത്തില്‍ ആണ് ആദരി ച്ചത്. ഏഷ്യാനെറ്റ് പ്രൊഡ ക്ഷൻ എക്സി ക്യൂട്ടീവ് ഷിജോ പൗലോസി നെയും ചടങ്ങിൽ ആദരിച്ചു.

reception-to-julie-mathew-kp-george-saoth-indian-us-ePathram
ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സണ്ണി കരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് തുമ്പ മൺ, ശശി ധരൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ്ജ് കാക്ക നാട്ട് സ്വാഗതവും അനിൽ ആറന്മുള നന്ദിയും പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടി യുടെ ജഡ്‌ജിയും എക്സിക്യൂട്ടീവുമായി ചുമ തല യേറ്റ കെ. പി. ജോർജ്ജ് ഇപ്പോൾ അമേരിക്ക യിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള ഇന്ത്യ ക്കാരൻ എന്നത് മല യാളി കൾക്ക് അഭിമാന കര മാണ്.

ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാൻ കഴിയാത്ത നേട്ടവു മാ യാണ് ഫോർട്ട് ബെണ്ട് കൗണ്ടി മൂന്നാം നമ്പർ കോടതി യുടെ ന്യായാധിപ യായി ചുമ തല യേറ്റു കൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോർണി മല യാളി കളുടെ അഭിമാനമായി മാറിയത്.

വാർത്ത അയച്ചു തന്നത് : ഡോ. ജോർജ്ജ് എം. കാക്കനാട്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൗണ്‍സില്‍ : ഡോ. പി. എ. ഇബ്രാഹിം ചെയര്‍മാന്‍

November 14th, 2016

world-malayalee-council-ibrahim-haji-mathew-jacob-ePathram.jpg
കൊളംബോ : വേള്‍ഡ് മലയാളി കൗണ്‍സി ലിന്റെ 2016 -18 വര്‍ഷ ങ്ങളിലേക്കുള്ള കമ്മിറ്റി തെരഞ്ഞെടുത്തു. കൊളംബോ യിലെ നിഗോംബോ ജെറ്റ്‌ വിംഗ് ബ്ലൂ റിസോര്‍ട്ടില്‍ നടന്ന പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സി ലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

യു. എ. ഇ. യിലെ വ്യവസായ പ്രമുഖനായ ഡോ. പി. എ. ഇബ്രാഹിം ഹാജി ചെയര്‍മാനും ജര്‍മ്മനി യിലെ മാത്യു ജേക്കബ് പ്രസിഡണ്ടും റിയാദില്‍ നിന്നുള്ള സാം മാത്യു ജനറല്‍ സെക്രട്ടറി യുമാണ്.

ഗ്ലോബല്‍ കോണ്‍ഫറ ന്‍സിന്റെ സമാപന സമ്മേളന ത്തില്‍ സംസ്ഥാന കൃഷി വകുപ്പു മന്ത്രി വി. കെ. സുനില്‍ കുമാര്‍, ശ്രീലങ്ക ഫോറിന്‍ അഫയേഴ്‌സ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഒ. എല്‍. അമീര്‍ അജ്വാദ്, എം. എല്‍. എ. മാരായ ആന്റണി ജോണ്‍, ഐ. സി. ബാല കൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, കൗണ്‍സിലിന്റെ ഇന്ത്യ റീജിയണ്‍ ചെയര്‍ മാന്‍ ബേബി മാത്യു സോമതീരം തുടങ്ങിവര്‍ സംബന്ധിച്ചു.

ലോക രാജ്യങ്ങളിലെ മലയാളി ബിസി നസ്സു കാരെ തമ്മില്‍ ഒരുമിപ്പി ക്കു ന്നതിനായി വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡബ്ല്യു. എം. സി. യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കു വാനും പ്രവാസി മലയാളി കള്‍ക്ക് വോട്ടവകാശം നേടി എ ടുക്കു വാൻ മറ്റു ഇന്ത്യന്‍ സംഘടന കളുമായി ചേര്‍ന്ന് പരിശ്രമി ക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു.

ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും മടങ്ങുന്ന നിര്‍ദ്ധന രായ മല യാളി കള്‍ക്ക് പ്രതി മാസ പെന്‍ഷന്‍ പദ്ധതി നടപ്പാക്കു വാനും സമ്മേളനം തീരുമാനിച്ചു.

തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹി കള്‍ : വൈസ് ചെയര്‍ പേഴ്സണ്‍സ് : ഡോ. കെ. ജി. വിജയ ലക്ഷ്മി (തിരുവനന്ത പുരം), സിസിലി ജേക്കബ്ബ് (നൈജീരിയ), ഷാജു കുര്യാക്കോസ് (അയര്‍ലണ്ട്).

അഡ്മിനി സ്ട്രേറ്റീവ് വൈസ് പ്രസിഡന്റ് : ഡോ. ജോര്‍ജ് കാക്കനാട്ട് (ഹൂസ്റ്റണ്‍). വൈസ് പ്രസിഡന്റു മാര്‍ : ബിജു ജോസഫ് (അയര്‍ലണ്ട്), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (ടെക്സസ്). അസോ. സെക്രട്ടറി : ലിജു മാത്യു (ദുബായ്), ട്രഷറര്‍: തോമസ് അറമ്പന്‍ കുടി (ജര്‍മനി). ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ : ജോസഫ് കിള്ളിയാന്‍ (ജര്‍മനി), അഡ്‌വൈ സറി ബോര്‍ഡ് ചെയര്‍മാന്‍ : ഗോപാല പിള്ള (ടെക്സസ്).

സബ് കമ്മറ്റി ഭാരവാഹികള്‍ :-  പ്രവാസി വെല്‍ഫെയര്‍ : ഷിബു വര്‍ഗീസ് (അബുദാബി), ഡബ്ല്യു. എം. സി. സെന്റര്‍ : ആന്‍ഡ്രൂ പാപ്പച്ചന്‍ (യു. എസ്. എ), പബ്ലിക് റിലേഷന്‍ : സാം ഡേവിഡ് മാത്യു (മസ്‌കറ്റ്).

വേള്‍ഡ് മലയാളി കൗണ്‍സി ലിന്റെ ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്ബ്, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, മിഡില്‍ ഈസ്റ്റ് റീജ്യണ്‍ പ്രതിനിധി ജോണ്‍ മത്തായി തുടങ്ങിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബറില്‍

October 20th, 2016

wmc-world-malayalee-council-10th-global-meet-ePathram
ന്യുയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍ സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ ഫറന്‍സ് 2016 നവംബര്‍ 10 മുതല്‍ 13 വരെ ശ്രീലങ്ക യുടെ തലസ്ഥാനമായ കൊളംബോ യിലെ നിഗോംബോ ജെറ്റ്‌ വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ട ലില്‍ നടക്കും.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങി യ ആറു റീജ്യണു കളിലെ 37  പ്രവിശ്യ കളില്‍ നിന്നുള്ള പ്രതി നിധി കള്‍ കോണ്‍ ഫറന്‍ സില്‍ പങ്കെ ടുക്കും എന്ന് പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് കാക്കനാട്ട് വാർത്താ ക്കുറിപ്പില്‍ അറി യിച്ചു.

അടുത്ത രണ്ടു വര്‍ഷ ത്തേക്കുള്ള ഭാര വാഹി കളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കോണ്‍ഫറന്‍ സിനോട് അനുബന്ധിച്ചു നടക്കും. ലോക മെമ്പാടു മുള്ള മലയാളി ബിസിനസ്സു കാരുടെ കൂട്ടായ്മ ലക്ഷ്യ മിടുന്ന ‘വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സി’ ന്റെ ഉദ്ഘാടനവും കോണ്‍ ഫറന്‍സില്‍ വച്ച് നടക്കും.

എല്ലാ വര്‍ഷവും ജൂലായ് – ആഗസ്റ്റ് മാസ ത്തില്‍ കേരള ത്തില്‍ വച്ച് നടത്തു വാൻ ഉദ്ദേശി ക്കുന്ന പ്രവാസി മല യാളി കളുടെ സംഗമ ത്തെ ക്കുറി ച്ചുള്ള വിശ ദാംശ ങ്ങളും കോണ്‍ ഫറന്‍ സില്‍ തീരു മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയും

July 27th, 2012

jeet-thayil-booker-prize-epathram

ന്യൂഡെല്‍ഹി: 2012-ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും ഇടം നേടി. പ്രമുഖ എഴുത്തുകാരായ നിക്കോളാസ്‌ ബക്കറിന്റെ ‘ദി യിപ്‌സ്’‍, ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്നീ നോവലുകള്‍ക്കൊപ്പമാണ് മലയാളിയായ  ജീത് തയ്യിലിന്റെ നോവലും ഇടം നേടിയിട്ടുള്ളത്. ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണന പട്ടികയില്‍ ഉള്ളത്. 12 കൃതികളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. കവിയും, നോവലിസ്റ്റും, സംഗീതജ്ഞനുമായ ഇദ്ദേഹം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ്ജിന്റെ മകനാണ്. ജീത് തയ്യിലിന്റെ  ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കൃതികളും പ്രശസ്തമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഷീമേഴ്സ് രോഗം – സുപ്രധാന കണ്ടെത്തലുമായി ഡോ. മാധവ്‌ തമ്പിശെട്ടി

July 13th, 2010

madhav-thambisetty-epathramലണ്ടന്‍ : അല്‍ഷീമേഴ്സ് രോഗത്തിനു ഉപോല്‍ബലകം ആവുന്ന ഒരു പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്ത് കോഴിക്കോട്ടു കാരനായ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടി അല്‍ഷീമേഴ്സ് രോഗ ഗവേഷണ രംഗത്ത്‌ ഒരു ചരിത്ര നേട്ടം കൈവരിച്ചു. പ്ലാസ്മയില്‍ കാണപ്പെടുന്ന ക്ലസ്റ്ററിന്‍ (Clusterin/apolipoprotein J) എന്ന പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയും, രോഗ നിര്‍ണ്ണയവും, രോഗത്തിന്റെ പുരോഗതിയുമായും ബന്ധപ്പെടുത്തിയതാണ് ഈ സുപ്രധാന കണ്ടെത്തല്‍. കിംഗ്സ് കോളജ്‌ ഓഫ് ലണ്ടനിലെ മനോരോഗ ചികില്‍സാ വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മലയാളി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടിയും സംഘവും നടത്തിയ കണ്ടെത്തല്‍, അല്‍ഷീമേഴ്സ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിനു മുന്‍പേ രോഗം കണ്ടെത്തുന്നതിനും, രോഗ ചികിത്സയ്ക്കും മറ്റും സഹായകരമാവും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ക്ലസ്റ്ററിന്‍ എന്ന പ്രോട്ടീന്റെ അളവ് പ്ലാസ്മയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ഭാവിയില്‍ അല്‍ഷീമേഴ്സ് രോഗം വരുന്നതിന്റെ മുന്നോടിയാണ് എന്നാണു ഗവേഷണ ഫലം സൂചിപ്പിക്കുന്നത്. കിംഗ്സ് കോളജ് ഓഫ് ലണ്ടനില്‍ 689 ഓളം പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ സാധ്യമായത്. ഇതില്‍ 464 പേര്‍ അല്‍ഷീമേഴ്സ് രോഗികളും, 115 പേര്‍ക്ക് ചെറിയ തോതിലുള്ള തിരിച്ചറിവില്ലായ്മയും (ഡിമെന്‍ഷ്യ – Dimentia), ബാക്കിയുള്ളവര്‍ രോഗമില്ലാത്തവരുമായിരുന്നു. “ആര്‍ക്കൈവ്സ് ഓഫ് ജനറല്‍ സൈക്ക്യാട്രി” എന്ന ജേണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു വന്നത്. ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് വായിക്കാം.

പ്ലാസ്മയിലെ ക്ലസ്റ്ററിന്റെ അളവ് മാത്രം കണക്കിലെടുത്ത് രോഗ സാദ്ധ്യത നിര്‍ണ്ണയിക്കാന്‍ ആവില്ലെങ്കിലും ഇത് പോലുള്ള മറ്റു പ്രോട്ടീനുകളെ കൂടി കണ്ടെത്തുന്നതിനുള്ള ആദ്യ പടിയാണ് ഈ കണ്ടെത്തല്‍. രോഗ നിര്‍ണ്ണയത്തിനു മാത്രമല്ല, രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിനും ഇത്തരം കണ്ടെത്തലുകള്‍ സഹായകമാവും എന്ന് ഡോക്ടര്‍ മാധവ്‌ വിശദീകരിക്കുന്നു.

ലോകമെമ്പാടും മൂന്നര കോടി പേരാണ് ഡിമെന്‍ഷ്യ മൂലം കഷ്ടത അനുഭവിക്കുന്നത്. മസ്തിഷ്കം ഉപയോഗ ശൂന്യമായി ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യയുടെ ഏറ്റവും അധികം കാണപ്പെടുന്ന രൂപമാണ് “തന്മാത്ര” എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അല്‍ഷീമേഴ്സ് രോഗം.

mohanlal-thanmathra-alzheimers-epathram

അല്‍ഷീമേഴ്സ് രോഗിയായി "തന്മാത്ര" യില്‍ മോഹന്‍ലാല്‍

കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയി വിരമിച്ച പ്രൊഫസര്‍ ഡോക്ടര്‍ ടി. രാമകൃഷ്ണ യുടെയും കോഴിക്കോട്‌ പ്രോവിടന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്ന പ്രൊഫസര്‍ ഡോക്ടര്‍ എസ്. വത്സലയുടെയും മകനാണ് ഡോക്ടര്‍ മാധവ്‌. കോഴിക്കോട്‌ കേന്ദ്രിയ വിദ്യാലയത്തിലാണ് (Central School, West Hill, Calicut) മാധവ്‌ സ്ക്കൂള്‍ വിദ്യാഭാസം നേടിയത്. തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്നും എം. ബി. ബി. എസ്. പാസ്സായി ഡോക്ടറായി. ഹൌസ് സര്‍ജന്സിക്ക് ശേഷം 1995ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഫെലിക്സ് സ്കോളര്‍ഷിപ്പോടു കൂടി ക്ലിനിക്കല്‍ ഫാര്‍മക്കോളോജിയില്‍ (Clinical Pharmacology) പി. എച്ച്. ഡി. നേടി.

1998ല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ എമോറി സര്‍വകലാശാലയില്‍ ന്യൂറോളജിയില്‍ പരിശീലനം നേടി. 2004ല്‍ കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിന് യു.കെ. യിലെ അല്‍ഷീമേഴ്സ് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. 2007 മുതല്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ സ്റ്റാഫ്‌ ക്ളിനീഷ്യന്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

ഡോക്ടര്‍ മാധവുമായി e പത്രം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്:

ഒരു ഡോക്ടറായ താങ്കള്‍ക്ക് എങ്ങനെയാണ് ഗവേഷണത്തില്‍ താല്പര്യം ഉണ്ടായത്?

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഗവേഷണത്തില്‍ താല്പര്യം ഉണ്ടായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനവും അതിന്റെ ഘടനയും എന്നും എന്റെ ഇഷ്ട വിഷയമായിരുന്നു. ഈ താല്പര്യം അച്ഛനമ്മമാരില്‍ നിന്നും ലഭിച്ചതാണ്. കുട്ടിക്കാലത്ത് പലപ്പോഴും അച്ഛനും അമ്മയും രോഗങ്ങളെ കുറിച്ചും രോഗ കാരണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതും തര്‍ക്കിക്കുന്നതും കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. രസതന്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ രോഗ കാരണങ്ങളെ വിശകലനം ചെയ്യുന്ന അമ്മയും, ഒരു ഭിഷഗ്വരന്റെ വീക്ഷണ കോണിലൂടെ രോഗാവസ്ഥയില്‍ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങളെ വിശദീകരിക്കുന്ന അച്ഛനും തമ്മില്‍ വീട്ടില്‍ നടക്കാറുള്ള സംവാദങ്ങള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കാനും കൂടുതല്‍ മനസ്സിലാക്കാനും എന്നെ പ്രേരിപ്പിച്ചു. ഇത്തരം ചര്‍ച്ചകളില്‍ ഇരുവര്‍ക്കും ഏറെ താല്പര്യമുള്ള ഒരു രോഗമായിരുന്നു അല്‍ഷീമേഴ്സ്.

തലച്ചോറില്‍ ചില രാസ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ രോഗ കാരണമാവുന്നു എന്ന അമ്മയുടെ വാദം അച്ഛന്റെ പരീക്ഷണ ശാലയില്‍ പരീക്ഷണ ജീവികളില്‍ പരീക്ഷിച്ചു നോക്കാന്‍ അവസരം ലഭിച്ചതോടെ ഈ വിഷയത്തില്‍ എന്റെ താല്പര്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. എന്നാല്‍ ഗവേഷണത്തില്‍ ഔപചാരികമായ പരിശീലനം ഇല്ലാത്തത് എന്നെ വിഷമിപ്പിച്ചു.

സ്വന്തമായി ഗവേഷണം എപ്പോഴാണ് തുടങ്ങിയത്?

ഹൌസ് സര്‍ജന്‍സി ചെയ്യുന്ന കാലത്താണ് ഇതിനൊരു അവസരം ലഭിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ രാജീവ്‌ ഗാന്ധി വേനല്‍ക്കാല ഗവേഷണ ഫെല്ലോഷിപ്പിന് അപേക്ഷിച്ച എനിക്ക് പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ മോളിക്യൂളര്‍ ബയോ ഫിസിക്സ് വിഭാഗത്തിലെ പരീക്ഷണ ശാലയില്‍ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു. അങ്ങനെ ആദ്യമായി സ്വന്തമായി ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യാന്‍ പഠിച്ചു.

ആദ്യമായി പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പര്‍?

പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ പരീക്ഷണ ശാലയിലെ ഗവേഷണത്തെ തുടര്‍ന്ന് എന്റെ മാതാ പിതാക്കളോടൊപ്പം “ന്യൂറോ റിപ്പോര്‍ട്ട്‌” എന്ന ജേണലില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചു. തലച്ചോറില്‍ അലുമിനിയത്തിന്റെ സാന്നിദ്ധ്യം അല്‍ഷീമേഴ്സ് രോഗികളുടെതിനു സമാനമായ അവസ്ഥ ജനിപ്പിക്കുന്നതിനെ പറ്റിയായിരുന്നു ഈ പേപ്പര്‍.

അല്‍ഷീമേഴ്സ് ഗവേഷണത്തെ പറ്റി?

കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് ഗവേഷണം തുടങ്ങിയത് മുതല്‍ എന്നെ അലട്ടിയിരുന്ന വിഷയം രോഗം ഏറെ പുരോഗമിച്ചതിനു ശേഷം മാത്രമാണ് ലക്ഷണമായ ഓര്‍മ്മക്കുറവ് കാണപ്പെടുന്നത് എന്നതായിരുന്നു. അപ്പോഴേയ്ക്കും തലച്ചോറില്‍ ഏറെ നാശം സംഭവിച്ചിട്ടുണ്ടാവും. ചിലവേറിയ ബ്രെയിന്‍ സ്കാന്‍ ആണ് നേരത്തെ അല്‍ഷീമേഴ്സ് രോഗം കണ്ടു പിടിക്കാനുള്ള വഴി. ഇതിനു പകരം ചെലവ് കുറഞ്ഞ ഒരു രക്ത പരിശോധനയിലൂടെ തലച്ചോറിനു ഏറെ നാശം സംഭവിക്കുന്നതിനുമുന്‍പ് രോഗ നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ അത് ഏറെ ഉപകാരപ്രദമാകും. ഇതായിരുന്നു ഞങ്ങളുടെ ഗവേഷണത്തിന്റെ ലക്‌ഷ്യം. ഈ ലക്ഷ്യവുമായി കിംഗ്സ് കോളജിലെ പ്രൊഫസര്‍ സിമോണ്‍ ലവ്സ്റ്റോണ്‍ ന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ക്ലസ്റ്ററിന്‍ എന്നാ പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയുമായും രോഗ ലക്ഷണമായ ഓര്‍മ്മക്കുറവുമായും തലച്ചോറിനുണ്ടായ നാശത്തിന്റെ തോതുമായും അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. നേരത്തെയുള്ള രോഗ നിര്‍ണ്ണയത്തിനു ഏറെ സഹായകരമാവും ഈ കണ്ടെത്തല്‍ എന്നതാണ് ഇത് ലോക ശ്രദ്ധ നേടാന്‍ കാരണം.

എന്താണ് താങ്കളുടെ അടുത്ത ലക്‌ഷ്യം?

അടുത്ത ലക്‌ഷ്യം ഇന്ത്യയില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിനുള്ള പരിപാടികള്‍ ആരംഭിക്കുക എന്നതാണ്. പ്രായമാവുന്നതുമായി ബന്ധപ്പെടുത്തി ഇത്തരം ഓര്‍മ്മക്കുറവും രോഗാവസ്ഥകളും തള്ളിക്കളയുന്ന പതിവ് ഇന്ത്യയിലുണ്ട്. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്‌ അക്കാദമിയുമായി ചേര്‍ന്ന് കോഴിക്കോട്‌ സര്‍വകലാശാലയില്‍ ഞങ്ങള്‍ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രായമായവരില്‍ നടത്തുന്ന “7 മിനിറ്റ്‌ സ്ക്രീന്‍” എന്ന് അറിയപ്പെടുന്ന മലയാള ഭാഷയിലുള്ള ഒരു ലളിതമായ പരിശോധനയാണിത്. ഓര്‍മ്മക്കുറവ്‌ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ഈ ലളിതമായ പരിശോധനയ്ക്ക് കഴിയും. “ന്യൂറോളജി ഇന്ത്യ” എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാവി പരിപാടികള്‍ എന്താണ്?

ഇന്ത്യയില്‍ ഗവേഷണം ചെയ്യുന്നത് എന്നും എന്റെ ഒരു സ്വപ്നമാണ്. പ്രായമാവുന്നതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളെ കുറിച്ച് സമഗ്രമായ ഒരു ഗവേഷണം നടത്തി ഇവയ്ക്കുള്ള ചികില്‍സാ വിധികള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്‌ഷ്യം.

കുടുംബം?

അച്ഛന്‍ : ഡോക്ടര്‍ ടി. രാമകൃഷ്ണ. കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയായി വിരമിച്ചു.
അമ്മ : ഡോക്ടര്‍ എസ്. വത്സല. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്നു.
ഭാര്യ : ബിദ്യ റായ്‌
മകന്‍ : അദ്വൈത്‌ കൃഷ്ണ (10 മാസം)
സഹോദരി : ശിവരന്ജനി. ലണ്ടന്‍ സ്ക്കൂള്‍ ഓഫ് ഇക്കോണമിക്സില്‍ ലെക്ചറര്‍

താങ്കളുടെ മറ്റ് ഇഷ്ട വിഷയങ്ങള്‍ എന്തൊക്കെയാണ്?

ക്രിക്കറ്റാണ് എന്റെ ഇഷ്ട വിഷയം. ക്രിക്കറ്റ്‌ കളിക്കുന്നതും, കാണുന്നതും, ചിന്തിക്കുന്നതും, വായിക്കുന്നതും എഴുതുന്നതും എനിക്കിഷ്ടമാണ്. rediff.com എന്ന വെബ് സൈറ്റില്‍ ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ്‌ ഗ്രൌണ്ടിലെ അംഗീകൃത ക്രിക്കറ്റ്‌ ലേഖകന്‍ കൂടിയാണ് ഞാന്‍.

വായനയും എന്റെ ഇഷ്ട ഹോബി ആണ്.

ഈയിടെയായി പുതിയൊരു ഹോബിയുമുണ്ട് – പാചകം. ഭാര്യ ആസാം സ്വദേശിനിയാണെങ്കിലും പഠിച്ചത് ബാംഗളൂരില്‍ ആയതിനാല്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണം ഇഷ്ടമാണ്. ഇത്തവണ കേരളത്തില്‍ പോയാല്‍ “മലബാറി” ഭക്ഷണത്തിന്റെ യഥാര്‍ത്ഥ സ്വാദ്‌ എന്തെന്ന് ഭാര്യക്ക് കാണിച്ചു കൊടുക്കണം.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹോട്ടല്‍ കോഴിക്കോട്ടെ “പാരഗണ്‍” ആണ്. പാരഗണ്‍ ഹോട്ടലിനടുത്ത് ഒരു മുറി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ തമാശയ്ക്ക് ചിന്തിക്കും. അപ്പോള്‍ പിന്നെ മൂന്നു നേരം അവിടെ നിന്നും ഭക്ഷണം കഴിക്കാമല്ലോ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി ശാസ്ത്രജ്ഞന്റെ ഗവേഷണം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

February 23rd, 2010

nixon-m-abrahamതൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. “ന്യൂറോണ്‍” എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ്‌ ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
 
തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളിക്ക് ന്യൂസീലാന്‍ഡില്‍ അംഗീകാരം

October 28th, 2009

priya-kurienന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
 
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്.
 
പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്.
 
തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ.
 


Dr. Priya Kurien wins prestigious research grant from the Royal Society of New Zealand


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളിക്ക് ബില്‍ ഗേറ്റ്സ് സ്കോളര്‍ഷിപ്പ്

May 7th, 2009

mathew-madhavacheril-gates-foundation-scholarshipമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
 
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
 
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
 
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അടുത്ത വര്‍ഷം 10 വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് വത്തിക്കാന്‍ – വിശുദ്ധരില്‍ മലയാളികള്‍ ഇല്ല

February 22nd, 2009

അടുത്ത വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കുന്ന 10 പേരുടെ പട്ടികയില്‍ മലയാളികള്‍ ഇല്ല എന്ന് വത്തിക്കാനില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോപ് ബെനഡിക്ട് പതിനാറാമന്‍ അടുത്ത് വര്‍ഷം 10 പുതിയ വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ആരും തന്നെ ഇല്ല. ആദ്യ ഘട്ടത്തില്‍ 5 വിശുദ്ധരെ ആയിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ 26ന് പ്രഖ്യാപിക്കുന്ന വിശുദ്ധരില്‍ 4 പേര്‍ ഇറ്റലിക്കാരും ഒരു പോര്‍ച്ചുഗീസുകാരനും ആണ് ഉള്ളത്. ഫാദര്‍ ആര്‍ക്കാഞ്ചെലോ താഡിനി (1846 – 1912), സിസ്റ്റര്‍ കാതറീന വോള്‍പിചെല്ലി (1839 – 1894), ബെര്‍ണാര്‍ഡോ തൊളോമി (1272 – 1348), ഗെര്‍ട്രൂഡ് കാതെറീന കൊമെന്‍സോളി (1847 – 1903) എന്നിവരാണ് ഇറ്റലിക്കാര്‍. ഇവരെ കൂടാതെ പോര്‍ചുഗലില്‍ നിന്നുള്ള നൂണോ ഡി സാന്റ മാറിയ അല്‍‌വാറെസ് പെരേര (1360 – 1431) യേയും ആദ്യ ഘട്ടത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. അടുത്ത സംഘം വിശുദ്ധര്‍ ഫ്രാന്‍സില്‍ നിന്നും ഉള്ള ഷോണ്‍ ജുഗാന്‍ (1792 – 1879), പോളണ്ടുകാരനായ ആര്‍ച്ച് ബിഷപ് സിഗ്മണ്ട് ഷെസ്നി ഫെലിന്‍സ്കി (1822 – 1895), സ്പെയിനില്‍ നിന്നും ഫ്രാന്‍സിസ്കോ ഗിറ്റാര്‍ട്ട് (1812 – 1875), റാഫേല്‍ ബാരണും (1911 – 1938), ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് ദാമിയന്‍ ഡി വൂസ്റ്റര്‍ (1840 – 1889) എന്നിവരും ഉണ്ടാവും.



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി

December 15th, 2008

ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം – അമേരിക്കന്‍ ഇന്ത്യാക്കാ‍ര്‍
Next Page » ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ് »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine