പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ബ്ളോഗറെ പിരിച്ചു വിട്ടു

June 11th, 2014

roy-ngerng-epathram

സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്ങിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച ബ്ളോഗർ റോയ് ഗേങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സർക്കാർ ആശുപത്രിയിൽ പേഷ്യന്റ് കോർഡിനേറ്റർ ആയിരുന്നു റോയ്. സിംഗപ്പൂർ പ്രധാനമന്ത്രി പെൻഷൻ ഫണ്ടിലെ തുക ക്രമവിരുദ്ധമായി കൈകാര്യം ചെയ്തു എന്ന് റോയ് “ദ ഹാർട്ട് ട്രൂത്ത്സ്” എന്ന തന്റെ ബ്ളോഗിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ലീ സിയൻ ലൂങ് റോയിക്കെതിരെ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ബ്ളോഗിലെ പരാമർശങ്ങളുടെ പേരിൽ നിയമ നടപടി നേരിടുന്ന ആദ്യത്തെ ബ്ളോഗറാണ് റോയ്.

തന്നെ പിരിച്ചു വിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് റോയ് ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പറഞ്ഞു

സർക്കാരിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ അമർച്ച ചെയ്യാൻ നിയമ നടപടികളും മറ്റും സ്വീകരിച്ചു വരുന്നത് ചൂണ്ടിക്കാണിച്ച് ലോകമെമ്പാടും നിന്നുമുള്ള മനുഷ്യാവകാശ സംഘടനകൾ സിംഗപ്പൂർ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

റോയ് നേരിടുന്ന കോടതി കേസിന്റെ ചിലവുകൾ വഹിക്കാനായി നടത്തിയ ധന ശേഖരണ യജ്ഞം ലക്ഷ്യമിട്ടിരുന്ന 70,000 ഡോളർ വെറുമ നാലു ദിവസം കൊണ്ടാണ് പൊതു ജന സംഭാവനകൾ കൊണ്ട് കവിഞ്ഞ് 91,000 ഡോളർ ആയത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എം. രവി. അറിയിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശൂന്യാകാശത്തും ട്വിറ്റര്‍

July 21st, 2009

Mark-Polanskyഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്.
 

Mark-Polansky

 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും.
 



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു

September 23rd, 2008

മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.

അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.

ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുത്തശ്ശി ബ്ലോഗര്‍ അന്തരിച്ചു

July 15th, 2008

ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇന്റര്‍നെറ്റ്‌ ബ്ലോഗര്‍ ഒലീവ്‌ റെയ്‌ലി എന്ന 108 വയസ്സുകാരി അന്തരിച്ചു. ജൂലായ്‌ 12-ന്‌ ഒരു നഴ്‌സിങ്ങ്‌ ഹോമിലാണ്‌ മരണം സംഭവിച്ചത്‌. കഴിഞ്ഞ ജനവരി മുതല്‍ നെറ്റിലെ ബ്ലോഗിലുണ്ടായിരുന്ന ഒലീവ്‌ ഇരുപതാം നൂറ്റാണ്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ച്‌ ഡയറി ക്കുറിപ്പുകള്‍ എഴുതിയിരുന്നു. ജൂണ്‍ 26-നാണ്‌ അവസാനമായി അവര്‍ ബ്ലോഗ്‌ ചെയ്യുന്നത്‌. ‘ഞാനീ നഴ്‌സിങ്ങ്‌ ഹോമില്‍ വന്നിട്ട്‌ ഒരാഴ്‌ചയില്‍ അധികമായി എന്ന കാര്യം എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നതായിരുന്നു അവരെഴുതിയ അവസാന വാചകം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബൂലോഗത്തില്‍ കരി വാരം

June 9th, 2008

കേരള്‍സ് ഡോട് കോം എന്ന വെബ് സൈറ്റ് മലയാള ബ്ലോഗ് കൊള്ളയടിച്ചതിന് എതിരെ ബൂലോഗത്തില്‍ കരി വാരം ആചരിക്കുന്നു. കേരള്‍സ് ഡോട് കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിന് എതിരേയും ചോദ്യം ചെയ്തവരോട് കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്ക് എതിരെയും തങ്ങളുടെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി മലയാള ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. കേരള്‍സ് ഡോട് കോമിനെതിരെ സമരവുമായി മുന്നോട്ട് വന്ന ഇഞ്ചിപെണ്ണിന് പിന്തുണയുമായി രാജ് നീട്ടിയത്ത്, ഡാലി, വണ്‍ സ്വാളോ, അഞ്ചല്‍ക്കാരന്‍, കൊടകരപുരാണം എന്നിങ്ങനെ ഒട്ടേറെ ബ്ലോഗുകള്‍ ഇതിനോടകം കറുത്തു കഴിഞ്ഞു. ദിനം പ്രതി കൂടുതല്‍ ബ്ലോഗുകള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു കോണ്ടിരിക്കുകയാണ്.


മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു!

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലോഗില്‍ നാടകവേദിയും; കാപ്പിലാന്‍ നാടക വേദിയുടെ കരളേ നീയാണ് കുളിര്

May 26th, 2008

ബ്ലോഗിലെ ആദ്യത്തെ ജനകീയ കള്ളുഷാപ്പ്‌ തുറന്ന കാപ്പിലാനും പാമരന്‍സും നിരക്ഷരനും വല്ലഭനും ചേര്‍ന്നു തുടങ്ങിയതാണീ ബ്ലോഗ് നാടകമെന്ന പുതിയ ആശയം. മലയാളം ബ്ലോഗിലെ എഴുത്തുകാരുടെ പ്രയത്നഫലമായി വിജയകരമായി 400 ഓളം അഭിപ്രായങ്ങളില്‍ ഓടിയ ബ്ലോഗിലെ ആദ്യ ജനകീയ നാടകത്തിനു ശേഷം കാപ്പിലാന്‍ നാടകവേദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ നാടകമാണ് “കരളേ നീയാണ് കുളിര്”.

26 രംഗങ്ങള്‍ പിന്നിട്ട ഈ നാടകത്തിനു അണിയറയില്‍ 19 പേരുണ്ട്.

കഥയും ഗാനങ്ങളും പ്രണയവും നര്‍മ്മവും ചേര്‍ത്തിണക്കി പുതിയ രീതിയിലാണ് ഈ നാടകം ഇതിലെ രംഗത്തിനു അനുയോജ്യമായ ഗാനങ്ങളും നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളും ശ്രദ്ധയില്‍ പെടുന്നവയാണ്.

ആദ്യ നാടകം തുടങ്ങിയത് ഷാപ്പന്നൂരിലെ കള്ളുഷാപ്പിനെ ആധാരമാക്കിയാണ്, അതുകൊണ്ട് കഥാപാത്രങ്ങളും ഷാപ്പിനോട്‌ ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഷാപ്പില്‍ നിന്നും തളിരിടുന്ന ഒരു പ്രണയത്തോടെ കഥ മുന്നോട്ടു പോകുന്നു. വ്യക്തമായ ഒരു കഥയില്ലാതെ തുടങ്ങിയ ഈ നാടകം പിന്നീട് പലരുടെയും രചനാരീതിക്കനുസരിച്ചു പാകപ്പെട്ടു വന്നപ്പോള്‍ നല്ലൊരു കഥയായി മാറുകയായിരുന്നു..

രണ്ടാമത്തെ നാടകത്തിലെ കഥ ദുബായ് കേന്ദ്രമാക്കിയാണ്. ഈ നാടകത്തിനു മൂല കഥയെഴുതിയത് ഗോപനാണ്, ഗാനരചന ഗീതാ ഗീതികള്‍, മാണിക്യം. നടീ നടന്‍മാര്‍ ബ്ലോഗിലെ എഴുത്തുകാരാണ്, നീരു (നിരക്ഷരന്‍) പാമു (പാമരന്‍) റോസമ്മ (റെയര്‍ റോസ് ), സിമ്രന്‍ (സര്‍ഗ), കാപ്പിലാന്‍ (കാപ്പിലാന്‍) കരാമേലപ്പന്‍ (അനൂപ്, തോന്ന്യാസി) ഏറനാടന്‍ (ഏറനാടന്‍), ഹീതമ്മ (ഗീതാഗീതികള്‍) ഹരി (ഹരിയന്നന്‍), ജെയിംസ് (ജെയിംസ് ബ്രൈറ്റ്), ശിവ (ശിവ), ഗീതാ ഗീതികള്‍ (ഗീതാഗീതികള്‍) അറബി പെണ്ണ് (മാണിക്യം), പ്രായമ്മ (പ്രിയ ഉണ്ണികൃഷ്ണന്‍).

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു

May 18th, 2008

കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://thrisur.blogspot.com/

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു

May 4th, 2008

തിരുവനന്തപുരം സ്വദേശിയായ മനോജ് പ്രഭാകര്‍ 1993 മുതല്‍ പ്രവാസ ജീവിതം നയിച്ചു പോരുന്ന വ്യക്തിയായിരുന്നു. ഖത്തറില്‍ കുടുംബ സമേതം താമസിച്ചു വരുന്ന മനോജ് വീട്ടിലെ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുപ്പത്തൊമ്പത് വയസ്സായിരുന്നു. ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായിരുന്നു അന്തരിച്ച മനോജ്. ഭാര്യ വിന്നിയും രണ്ടു കുട്ടികളും ഉണ്ട്. പ്രകൃതിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മനോജ് സ്വന്തം ബ്ലോഗില്‍ തന്‍റേതായ ഒരു ശൈലി കണ്ടെത്താന്‍ തുടങ്ങിയതായിരുന്നു. ജോലി തിരക്കിനിടയിലും ബ്ലോഗില്‍ സമയം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മനോജ് ശ്രമിച്ചിരുന്നു. അനാഥമായി പോയ മനോജിന്റെ ബ്ലോഗ് – http://paradesy.blogspot.com/

സ്നേഹത്തിന്‍റേയും ആത്മാര്‍ത്ഥയുടേയും വരികള്‍ എഴുതി അവസാനിപ്പിച്ചാണ് മനോജ് എന്ന പരദേശി നമ്മെ വിട്ട് പോയത്. അദ്ദേഹത്തിന്റെ അവസാന കഥ ഇങ്ങനെ: http://paradesy.blogspot.com/2008/04/blog-post_10.html

കള്ളന്‍…

അവള്‍: നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..

അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല….

അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..

അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..

അവള്‍: അതു എളുപ്പമല്ലേ…നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..

അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..

അവള്‍: പോടാ… കള്ളന്‍..

മനോജിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് e പത്രത്തിന്റെ ആദരാഞലികള്‍.

പരദേശി എന്ന ബ്ലോഗറിനെ കുറിച്ച് സ്മിത ആദര്‍ശിന്റെ ഓര്‍മ്മ ക്കുറിപ്പ്:

“മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു. എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്… കണ്ടയുടന്‍ അലറി കരഞ്ഞു കൊണ്ട് വിനി ചേച്ചി പറഞ്ഞു, “എന്റെ മനു ചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ, പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു. ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു. എനിക്കെന്റെ മനു ചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!” എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു. അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. പൂജാ മുറിയില്‍ വിളക്ക് വച്ചു, മണിയടിച്ചു, എത്തമിട്ടു, നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു. നാലിലും, ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?”

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്

April 20th, 2008

പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.

മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.

കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/

ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.

ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« മാള ഇരട്ടക്കൊലപാതകം; അപ്പീല്‍ പോകുമെന്ന് നബീസയുടെ മകന്‍
യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine