ബ്ലോഗിലെ ആദ്യത്തെ ജനകീയ കള്ളുഷാപ്പ് തുറന്ന കാപ്പിലാനും പാമരന്‍സും നിരക്ഷരനും വല്ലഭനും ചേര്‍ന്നു തുടങ്ങിയതാണീ ബ്ലോഗ് നാടകമെന്ന പുതിയ ആശയം. മലയാളം ബ്ലോഗിലെ എഴുത്തുകാരുടെ പ്രയത്നഫലമായി വിജയകരമായി 400 ഓളം അഭിപ്രായങ്ങളില്‍ ഓടിയ ബ്ലോഗിലെ ആദ്യ ജനകീയ നാടകത്തിനു ശേഷം കാപ്പിലാന്‍ നാടകവേദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ നാടകമാണ് “കരളേ നീയാണ് കുളിര്”.
26 രംഗങ്ങള്‍ പിന്നിട്ട ഈ നാടകത്തിനു അണിയറയില്‍ 19 പേരുണ്ട്.
കഥയും ഗാനങ്ങളും പ്രണയവും നര്‍മ്മവും ചേര്‍ത്തിണക്കി പുതിയ രീതിയിലാണ് ഈ നാടകം ഇതിലെ രംഗത്തിനു അനുയോജ്യമായ ഗാനങ്ങളും നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളും ശ്രദ്ധയില്‍ പെടുന്നവയാണ്.
ആദ്യ നാടകം തുടങ്ങിയത് ഷാപ്പന്നൂരിലെ കള്ളുഷാപ്പിനെ ആധാരമാക്കിയാണ്, അതുകൊണ്ട് കഥാപാത്രങ്ങളും ഷാപ്പിനോട് ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഷാപ്പില്‍ നിന്നും തളിരിടുന്ന ഒരു പ്രണയത്തോടെ കഥ മുന്നോട്ടു പോകുന്നു. വ്യക്തമായ ഒരു കഥയില്ലാതെ തുടങ്ങിയ ഈ നാടകം പിന്നീട് പലരുടെയും രചനാരീതിക്കനുസരിച്ചു പാകപ്പെട്ടു വന്നപ്പോള്‍ നല്ലൊരു കഥയായി മാറുകയായിരുന്നു..
രണ്ടാമത്തെ നാടകത്തിലെ കഥ ദുബായ് കേന്ദ്രമാക്കിയാണ്. ഈ നാടകത്തിനു മൂല കഥയെഴുതിയത് ഗോപനാണ്, ഗാനരചന ഗീതാ ഗീതികള്‍, മാണിക്യം. നടീ നടന്‍മാര്‍ ബ്ലോഗിലെ എഴുത്തുകാരാണ്, നീരു (നിരക്ഷരന്‍) പാമു (പാമരന്‍) റോസമ്മ (റെയര്‍ റോസ് ), സിമ്രന്‍ (സര്‍ഗ), കാപ്പിലാന്‍ (കാപ്പിലാന്‍) കരാമേലപ്പന്‍ (അനൂപ്, തോന്ന്യാസി) ഏറനാടന്‍ (ഏറനാടന്‍), ഹീതമ്മ (ഗീതാഗീതികള്‍) ഹരി (ഹരിയന്നന്‍), ജെയിംസ് (ജെയിംസ് ബ്രൈറ്റ്), ശിവ (ശിവ), ഗീതാ ഗീതികള്‍ (ഗീതാഗീതികള്‍) അറബി പെണ്ണ് (മാണിക്യം), പ്രായമ്മ (പ്രിയ ഉണ്ണികൃഷ്ണന്‍).
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്ലോഗ്