മലയാള ബ്ലോഗിങ്ങ് കൊള്ളയടിക്കപ്പെട്ടു. കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം മലയാളത്തിലെ ശ്രദ്ധേയമായ ബ്ലോഗ് പോസ്റ്റുകളെ എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പത്രത്തില്‍ കോപ്പി ചെയ്ത് വെച്ചിരിക്കുന്നത് ഒരു ഞെട്ടലോടെയാണ് മലയാളം ബ്ലോഗ് സമൂഹം തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏകദേശം നല്ലൊരു ഭാഗം എഴുത്തുകാരുടേയും കൃതികള്‍ ഈ വെബ് പത്രം കൊള്ളയടിച്ചിട്ടുണ്ട്.
കഥ, കവിത, ലേഖനം, അനുഭവ കുറിപ്പുകള്‍, പാചക കുറിപ്പുകള്‍ എന്നു വേണ്ട കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങില്‍ വന്ന ഒട്ടു മിക്ക സൃഷ്ടികളും കേരള്‍സ് ഡോട് കോമിന്റെ സൈറ്റില്‍ ഇപ്പോള്‍ കാണാം. എഴുതിയ ആള്‍ക്ക് കടപ്പാടോ ബ്ലോഗിലേക്ക് ലിങ്കോ കൊടുക്കാതെ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കേരള്‍സ് ഡോട് കോം മലയാള ബ്ലൊഗ് സമൂഹത്തോട് കാട്ടിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ മിക്ക പോസ്റ്റുകള്‍ക്കും കോപ്പീ റൈറ്റ് ഉണ്ട് എന്നുള്ള വസ്തുത നില നില്‍ക്കവേ തന്നെ മോഷ്ടാക്കള്‍ എന്തുദ്ദേശ്യത്താലാണ് ഇങ്ങിനെയൊരു സാഹസം കാട്ടിയത് എന്ന അന്വോഷണത്തിലാണ് ബ്ലോഗറന്മാര്‍.
നുറുങ്ങുകള്‍ എന്ന ബ്ലോഗിലൂടെ സജി എന്ന ബ്ലോഗറാണ് ഈ പകല്‍വെട്ടി കൊള്ള മലയാള ബ്കോഗ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വന്നത്. അനില്‍ ശ്രീ എന്ന ബ്ലൊഗര്‍ സ്വകാര്യങ്ങള്‍ എന്ന ബ്ലോഗിലൂടെ കേരള്‍സ് ഡോട് കോമിനെതിരേ ബ്ലോഗറന്മാര്‍ക്ക് പ്രതികരിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
കറിവേപ്പില എന്ന സൂര്യഗായത്രിയുടെ പാചക കുറിപ്പുകള്‍ യാഹൂവിന്റെ വെബ് ദുനിയ എന്ന വെബ് പത്രം കോപ്പിയടിച്ചതിന് ശേഷം ഇത്രയും വ്യാപകമായി മലയാള ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിക്കപ്പെടുന്നത് ഇതാദ്യമാണ്.
അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ അവിനാശ് കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള്‍സ് ഡോട് കോമിന്റെ രെജിസ്ട്രേഡ് ഓഫീസ് ശ്രീ നഗര്‍ എന്നാണ് കാണിച്ചിരിക്കുന്നത്.
വ്യാപകമായി കൊള്ളയടിക്കപ്പെട്ട മലയാള ബ്ലോഗ് സമൂഹം കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അമേരിക്കയില്‍ നിന്നും മലയാളം ബ്ലോഗെഴുതുന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അമേരിക്കയില്‍ കേരള്‍സ് ഡോട് കോമിനെതിരേ പരാതി സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
– അഞ്ചല്‍ക്കാരന്‍
shehabu@gmail.com
http://anchalkaran.blogspot.com/
- ജെ.എസ്.