കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥപനമായ ശീമാട്ടി സ്ഥാപിതമായിട്ട് 100 വര്‍ഷം തികയുന്നു. അന്തരിച്ച വീരയ്യ റെഡ്യാര്‍ 1910ലാണ് ശീമാട്ടി ആലപ്പുഴയില്‍ ആരംഭിച്ചത്. എറണാകുളത്തും, കോട്ടയത്തും, തിരുവല്ലയിലും, ചങ്ങനശ്ശേരിയിലും ശാഖകള്‍ ഉള്ള സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് ബീന കണ്ണന്‍. മലയാളിയുടെ സാരി സങ്കല്‍പ്പങ്ങളിലേക്ക് പുത്തന്‍ ട്രെന്‍ഡുകള്‍ കടന്നു വരുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് ബീനയുടെ നേതൃത്വത്തില്‍ ശീമാട്ടി നിര്‍വ്വഹിച്ചിട്ടുള്ളത്.
പ്രശസ്ത മോഡലുകളെ ഉള്‍പ്പെടുത്തി ക്കൊണ്ട് ഡിസൈനര്‍ കൂടിയായ ബീനാ കണ്ണന്റേതടക്കം പ്രമുഖരുടെ സാരി ഡിസൈനുകളുടെ പ്രദര്‍ശനവും മറ്റ് വിപുലമായ ആഘോഷങ്ങളും വാര്‍ഷിക ത്തോടനുബ ന്ധിച്ച് ശീമാട്ടിയില്‍ ഒരുക്കിയിട്ടുണ്ട്.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: clothing