ഗുജറാത്ത് : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ചെറു മോഡല്‍ കാറായ നാനോയുടെ ഫാക്ടറി ഗുജറാത്തിലെ സനന്ദില്‍ ഉല്‍ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ചേര്‍ന്നാണ് ഫാക്ടറിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്.
ആദ്യം പശ്ചിമ ബംഗാളില്‍ സിങ്കൂരില്‍ ആണ് നാനോയുടെ ഫാക്ടറി തുടങ്ങുവാന്‍ നിശ്ചയിച്ചതെങ്കിലും ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശനങ്ങളെ തുടര്‍ന്ന് റ്റാറ്റ അവിടെ നിന്നും പിന്‍വാങ്ങി. പിന്നീട് നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് ഗുജറാത്തില്‍ ഫാക്ടറി തുടങ്ങുവാന്‍ തീരുമാനി ക്കുകയായിരുന്നു.
ഏകദേശം 2,000 കോടി രൂപ മുതല്‍ മുടക്കി 1,100 ഏക്കറില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിന് പ്രതിവര്‍ഷം 2.5 ലക്ഷം കാറുകള്‍ ഉല്പാദിപ്പിക്കുവാന്‍ ഉള്ള ശേഷിയുണ്ട്. പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ ടാറ്റയ്ക്ക് ചെറു കാറുകള്‍ക്ക് നല്ല ഡിമാന്റുള്ള ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ കഴിയും എന്നാണ് കരുതുന്നത്.
- ജെ.എസ്.
(അയച്ചു തന്നത് : എസ്. കുമാര്‍)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: automobile