ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

December 17th, 2011

മുംബൈ: ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ ഒരു ഡോളറിന് 53.71 ഇന്ത്യന്‍ രൂപ എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചത് എന്നാല്‍ ഇന്ന് അത് വീണ്ടും ഇടിഞ്ഞ് 54.30 എന്ന നിലയിലേക്ക് എത്തി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കുറയുവാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. ഇങ്ങിനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഒരു പക്ഷെ ഇത് 55-56 വരെ എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലൂടെയാണ് ഇന്ത്യന്‍ രൂപ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. രൂപയുടെ വിലയിടിവ് ഇറക്കുമതിയെ കാര്യമായി ബാധിക്കും. എണ്ണക്കമ്പനികളെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതമാകും. പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. രൂപയുടെ മൂല്യശോഷണവും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. ഓഹരിവിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് രൂപയുടെ വിലയിടിവ് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാമെങ്കിലും ഇന്ത്യയില്‍ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകുന്ന വിലവര്‍ദ്ധനവ് തിരിച്ചടിയാകും. എങ്കിലും വിനിമയ നിരക്കില്‍ അപ്രതീക്ഷിതമായി ലഭിച്ച വലിയ ആനുകൂല്യം മുതലാക്കുവാനുള്ള പ്രവണത പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

-

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

രൂപയുടെ മൂല്യതകര്‍ച്ച റെക്കോര്‍ഡിലേക്ക്

November 23rd, 2011

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ട് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 52.73 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.ഇപ്പോഴത്തെ മൂല്യത്തകര്‍ച്ച 55 രൂപ വരെ എത്തിയേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2009 മാര്‍ച്ചില്‍ ആഗോള പ്രതിസന്ധിയെ തുടര്‍ന്നാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 52.20 രൂപയായിരുന്നു അന്നത്തെ വിനിമയ നിരക്ക്. യൂറോപ്യന്‍ മേഖലയിലെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ തകര്‍ച്ചക്ക് കാരണം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മൂല്യത്തകര്‍ച്ച തടയുന്നതിനായി യു.എസ് ഡോളര്‍ വില്‍പ്പന നടത്തുന്നതടക്കമുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രൂപയെ സഹായിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലവത്താവുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. തകര്‍ച്ചക്കു പിന്നില്‍ ആഗോള കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ്

November 26th, 2009

പ്രമുഖ ധന വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പേരില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ‍ന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷ്ടാവ് ശൈഖ് ഹസാ ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും യു.എ.ഇ എക്സ് ചേ‍ഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്റൂയിയും മാനേജിംഗ ഡയറക്ടര്‍ ബി.ആര്‍ ഷെട്ടിയും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭവന, ചെറുകിട വായ്പാ നിരക്ക് കുറഞ്ഞേക്കും

December 7th, 2008

റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ കുറച്ചതിന് തുടര്‍ന്ന്, ഇന്ത്യയില്‍ ഭവന-ഭവനേതര ചെറുകിട വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിന് സാധ്യത യേറി. എന്നാല്‍ നിക്ഷേപ പലിശ കുറയുമെന്നത് വിപണിയിക്ക് മങ്ങല്‍ ഏല്‍പ്പിക്കും. ഐ.സി.ഐ.സി. ഐ ബാങ്ക് ഇതിനകം 20 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ 1.5 ശതമാനം കുറച്ചു. ആഗോള മാന്ദ്യത്തെ ചെറുക്കാന്‍ ഇതുവരെ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ അപര്യാപ്തമാണെന്ന് വാണിജ്യ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« സിയാല്‍ ഉയരങ്ങളിലേക്ക്: അറ്റാദാ‍യം 46.81 കോടി
ബെസ്റ്റ് ഏഷ്യന്‍ ജ്വല്ലറി സ്റ്റോര്‍ അവാര്‍ഡ് ജോയ് ആലുക്കാസ് ജ്വല്ലറിക്ക് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine