പ്രമുഖ ധന വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പേരില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷ്ടാവ് ശൈഖ് ഹസാ ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും യു.എ.ഇ എക്സ് ചേഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്റൂയിയും മാനേജിംഗ ഡയറക്ടര്‍ ബി.ആര്‍ ഷെട്ടിയും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank-rate, uae-exchange, ബഹുമതി