Wednesday, November 23rd, 2011

രൂപയുടെ മൂല്യതകര്‍ച്ച റെക്കോര്‍ഡിലേക്ക്

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ട് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 52.73 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.ഇപ്പോഴത്തെ മൂല്യത്തകര്‍ച്ച 55 രൂപ വരെ എത്തിയേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2009 മാര്‍ച്ചില്‍ ആഗോള പ്രതിസന്ധിയെ തുടര്‍ന്നാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 52.20 രൂപയായിരുന്നു അന്നത്തെ വിനിമയ നിരക്ക്. യൂറോപ്യന്‍ മേഖലയിലെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ തകര്‍ച്ചക്ക് കാരണം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മൂല്യത്തകര്‍ച്ച തടയുന്നതിനായി യു.എസ് ഡോളര്‍ വില്‍പ്പന നടത്തുന്നതടക്കമുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രൂപയെ സഹായിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലവത്താവുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. തകര്‍ച്ചക്കു പിന്നില്‍ ആഗോള കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:

അഭിപ്രായം എഴുതുവാന്‍ ലോഗിന്‍ ചെയ്യുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine