യു.എ.ഇ എക്സ് ചേഞ്ച് സമ്മാന ഫ്ലാറ്റ് ചെന്നൈ സ്വദേശിക്ക്

November 11th, 2008

യു.എ.ഇ എക്സ് ചേഞ്ച് മണി മജ് ലിസ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാനമായ കായദ് ഗ്രൂപ്പ് വക ടൂ ബെഡ് റൂം ഫ്ലാറ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി അഷ്റഫ് ബാഷ ഫൈസലിന് ലഭിച്ചു.

ബര്‍ദുബായ് യു.എ.ഇ എക്സ് ചേഞ്ച് ശാഖയില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ നിര്‍ണ്ണയിച്ചത്. ദുബായ് എക്കണോമിക് ഡവലപ് മെന്‍റ് വകുപ്പ് പ്രതിനിധി അബ്ദുല്‍ ലത്തീഫ് അല്‍ മര്‍സൂക്കി നറുക്കെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കായദ് ഗ്രുപ്പ് പ്രതിനിധി മുഹമ്മദ് കായദ്, തരുണ്‍ ഛദ്ദ, സുധേഷ് ഗിരിയന്‍, പ്രമോദ് മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് മണി മജ് ലിസ് ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 75 വിജയികള്‍

October 6th, 2008

അബുദാബി : റമദാന്‍ എട്ട് മുതല്‍ രണ്ടു മാസ കാലത്തേയ്ക്ക് യു. എ. ഇ. എക്സ്ചേഞ്ച് ഏര്‍പ്പെടുത്തിയ “മണി മജ് ലിസ്” പ്രമോഷന്റെ ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 50 പേര്‍ക്ക് ഗോള്‍ഡ് വൌച്ചറുകളും 25 പേര്‍ക്ക് ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനമായി ലഭിച്ചു. മൊത്തം 30,000 ഡോളറിന്റെ സ്വര്‍ണ്ണ വൌച്ചറുകളും ഒന്നര ലക്ഷം ഡോളര്‍ മൂല്യമുള്ള ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനം നല്‍കുന്ന “മണി മജ് ലിസ്” പ്രമോഷന്‍ പദ്ധതിയുടെ മെഗാ സമ്മാനം അജ്മാന്‍ മര്‍മ്മൂക്ക സിറ്റിയില്‍ കായദ് ഗ്രൂപ്പ് വക ഒരു ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ട്മെന്റ് ആണ്.

ഷാര്‍ജ സെയ്ഫ് സോണിലെ യു. എ. ഇ. എക്സ്ചേഞ്ച് ശാഖയില്‍ നടന്ന ആദ്യ ദ്വൈവാര നറുക്കെടുപ്പിന് ഷാര്‍ജ സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. യു. എ. ഇ. എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്) വി. കെ. പൈ, എക്സിക്യൂട്ടിവ് മാനേജര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ സന്നിഹിതരായിരുന്നു. പ്രമോഷന്‍ പദ്ധതി ബാധകമായ യു. എ. ഇ., ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വിജയികളുടെ പട്ടികയില്‍ ഉണ്ട്.

നവംബര്‍ ആറ് വരെ കാലയളവില്‍ മൂന്ന് രാജ്യങ്ങളിലെയും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ പണം അയയ്ക്കുന്നവരെ ആണ് ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുപ്പിയ്ക്കുക. ബില്‍ പെയ്മെന്റ്സ് ഉള്‍പ്പടെ എല്ലാ തരം ഇടപാടുകള്‍ക്കും പ്രമോഷനില്‍ പങ്കാളിത്തം ലഭിയ്ക്കും. യു. എ. ഇ. യില്‍ നിന്നുള്ള ഇടപാടുകളുടെ നമ്പര്‍ 2181 (ഇത്തിസലാത്ത്), 2201 (ഡു) എന്നിവ മുഖേന എസ്. എം. എസ്. ചെയ്യുമ്പോഴാണ് നറുപ്പെടുപ്പിന് യോഗ്യത നേടുക. ആഭരണ്‍ ജ്വല്ലറി, ഐ. ഡി. ബി. ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ എന്നിവര്‍ പദ്ധതിയില്‍ സഹകരിയ്ക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാധാരണക്കാര്‍ക്കായി എംകേ ഗ്രൂപ്പ് ഗിഫ്റ്റ് കാര്‍ഡുകള്‍

August 27th, 2008

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എംകേ ഗ്രൂപ്പും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്‍റും സംയുക്തമായി ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു.

റമസാന്‍ സമയത്ത് ഈ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്.

പാവപ്പെട്ട ആളുകളെ സഹായിക്കാനും വിലക്കയറ്റം ഇവര്‍ക്ക് ബാധകമാകാതെ നോക്കാനും ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ കൊണ്ട് കഴിയുമെന്ന് എംകേ ഗ്രൂപ്പ് എം.ഡി യൂസഫലി എം.എ പറഞ്ഞു.

നേരത്തെ ഇത് സംബന്ധിച്ച കരാറില്‍ എം.എ യൂസഫലിയും ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹയും ഒപ്പുവച്ചു. യു.എ.ഇയിലെ ഏറ്റവും നല്ല സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആയതുകൊണ്ടാണ് ലുലുവിനെ ഇതിലേക്കായി തെരഞ്ഞെടുത്തതെന്നും യൂസഫലി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം 2008

July 17th, 2008

ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. എക്സ്ചേഞ്ച് പ്രൊമോഷന്‍ പദ്ധതി ആയ “ഓണ സൌഭാഗ്യം” ആരംഭിച്ചു. ഒരു കോടി രൂപ മൂല്യമുള്ള 200 കാഷ് ബാക്ക് വൌച്ചറുകളും കൊച്ചിയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റുമാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

യു. എ. ഇ. യ്ക്ക് പുറമെ ഇത്തവണ ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴി പണം അയയ്ക്കുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

പ്രശസ്ത ചലചിത്ര താരം ലക്ഷ്മി റായി ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

ജൂലൈ 31ന് തുടങ്ങുന്ന ദ്വൈവാര നറുക്കെടുപ്പില്‍ ഇരുന്നൂറ് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും അര ലക്ഷം രൂപയ്ക്കുള്ള കാഷ് വൌച്ചറുകള്‍ സമ്മാനിയ്ക്കും. സെപ്റ്റംബര്‍ 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലാണ് ഫ്ലാറ്റ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായ് തങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പിന്‍തുണ നല്‍കിപ്പോരുന്ന പ്രവാസി മലയാളീ സമൂഹത്തിനുള്ള തിരുവോണ സമ്മാനമാണ് ഓണ സൌഭാഗ്യം എന്ന് യു. എ. ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « മഷ് റിക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
Next » ബിര്‍ള സണ്‍ലൈഫിന്‍റെ പുതിയ പദ്ധതി »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine