കെ. കരുണാകരന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

December 31st, 2010

bhavana-arts-society-dubai-epathram

ദുബായ് : കേരളാ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനി യുമായിരുന്ന കെ. കരുണാകരന്‍റെ നിര്യാണത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ഹാഷിം അലാവി ഹാളില്‍ കൂടിയ അനുശോചന യോഗ ത്തില്‍ വൈസ് പ്രസിഡന്‍റ് കെ. തൃനാഥന്‍റെ അദ്ധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം സ്വാഗതവും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

ജാതി മതത്തിന് അധീതമായി നിലകൊണ്ട നേതാവാ യിരുന്നു കെ. കരുണാകരന്‍ എന്ന്‍ ദല യുടെ ജനറല്‍ സെക്രട്ടറി സജീവനും, രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാന്‍  മറ്റൊരാളില്ല എന്ന് ഒ. ഐ. സി. സി.  ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും, മുരളി യെ പാര്‍ട്ടി യില്‍ തിരിച്ചെടുക്കണം എന്ന് ഉമ കണ്‍വീര്‍ ആര്‍.  ശ്രീകണ്ഠന്‍ നായരും, രാഷ്ട്രീയ ത്തില്‍ എതിരഭിപ്രായ മുണ്ടെങ്കിലും, ഉള്ളിന്‍റെ ഉള്ളില്‍ സ്‌നേഹം ഉണ്ടായിരുന്നു എന്ന് ലത്തീഫ് മമ്മിയൂരും, കൂടെ നിന്നവരെ എന്നും സഹായിച്ച വ്യക്തി യാണെന്ന് ഷാജി ഹനീഫ് പൊന്നാനിയും പറഞ്ഞു. നൗഷാദ് പുന്നത്തല, ഗോപാലകൃഷ്ണന്‍, പിന്‍റോ മാത്യു, ഇ. കെ. മുഹമ്മദ്, ഷാനവാസ് ചാവക്കാട്, പ്രഭാകരന്‍ ഇരിങ്ങാലക്കുട, മധു, ഹരിദാസ് ആര്‍ത്താറ്റ്, അഭേദ് ഇന്ദ്രന്‍, പ്രസാദ്, വി. പി. മമ്മൂട്ടി എന്നിവരും സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ അനുശോചിച്ചു

December 24th, 2010

ദുബായ്‌ : മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ ദുബായ് കമ്മറ്റി അനുശോചിച്ചു. കരുണാകരന്റെ വിയോഗം കേരളത്തിലെ സാധാരണ ജനങ്ങളുടെ നഷടമാണെന്നും, ലീഡര്‍ക്ക് പകരം ലീഡര്‍ മാത്രമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് സി. പി. ജലീല്‍, ഫസലുദ്ദീന്‍ ശൂരനാട്, അഷ്‌റഫ്‌ പട്ടുവം, രാമചന്ദ്രന്‍, സാമുവല്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. കരുണാകരന്റെ നിര്യാണത്തില്‍ അനുശോചിച്ചു

December 24th, 2010

ദുബായ്‌ : മുന്‍ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തില്‍ മുന്‍ യൂത്ത്‌ കോണ്ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക്‌ അദ്ധ്യക്ഷനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി ദുബായ്‌ വായനക്കൂട്ടത്തിന്റെയും കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിളിന്റെയും പേരില്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബുദ്ധി കൂര്‍മതയുള്ള ഒരു ഭരണശാലിയെ കേരളത്തിന്‌ നഷ്ടപ്പെട്ടു : ആലൂര്‍

December 24th, 2010

ദുബായ്‌ : മുതിര്‍ന്ന കോണ്‍ഗ്രസിന്‍റെ നേതാവും ദീര്‍ഘ കാലം കേരള മുഖ്യ മന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തിലൂടെ ബുദ്ധി കൂര്‍മതയുള്ള ഒരു ഭരണ തന്ത്ര ശാലിയേയാണ് കേരളത്തിന് നഷ്ടമായതെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1983ല്‍ മുസ്ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രി യുമായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയയുടെ മരണാനന്തരം കോഴിക്കോട് മാനാഞ്ചിറ മൈതാനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗം മുസ്ലിം ലീഗിനോടും മുസ്ലിം സമുദായത്തോടും അദ്ദേഹത്തിനുള്ള സ്നേഹവും കൂറും വിളിച്ചോതുന്നതും കരളലിയിക്കുന്നതു മായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടിനായി അദ്ദേഹം ചെയ്ത പ്രയത്നവും കാസര്‍കോട് ജില്ല അനുവദിച്ചതടക്കം കേരളത്തിനും വിശിഷ്യാ മലബാറിനും അദ്ദേഹം ചെയ്ത സേവനവും കേരള മനസ്സിലെന്നും കെടാവിളക്കായി നില നില്‍ക്കുമെന്ന് ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ മഹമൂദ് ഹാജി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂപ്പിക്ക് സ്വീകരണം നല്‍കി

December 19th, 2010

km-sooppy-epathram

ഷാര്‍ജ : മുന്‍ എം. എല്‍. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ്‌ പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്‍ജ കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.

kmcc-sharjah-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « അഹമ്മദ്‌ മാഷിന്റെ വിയോഗം കാസര്‍കോടിന്റെ കനത്ത നഷ്ടം : കെ.എം.സി.സി.
Next Page » യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine