തിരുവന്തപുരം: കാല വര്‍ഷ ക്കെടുതി നാടൊ ന്നിച്ച് നേരിടും. കാല വര്‍ഷം ശക്തി പ്പെട്ട എല്ലാ ജില്ല കളിലും സമഗ്ര മായ ദുരിതാശ്വാസ പ്രവര്‍ ത്തന ങ്ങള്‍ നടന്നു വരികയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ എട്ടു ജില്ല കളിലായി 80 ഓളം ഉരുള്‍ പ്പൊട്ടലു കളാണ് രണ്ട് ദിവ സത്തി നിടെ ഉണ്ടാ യത്. കവളപ്പാറ ഭൂതാനം കോളനി യിലും വയനാട് മേപ്പാടി പുത്തു മലയിലു മാണ് വലിയ ആഘാതം ഉണ്ടാക്കിയ ഉരുള്‍ പൊട്ടലു കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
CM visits the State Disaster Management Authority's State-level Control Room and reviewed the flood situation. pic.twitter.com/rZWgQbEkkR
— CMO Kerala (@CMOKerala) August 10, 2019
മഴക്കെടുതി വില യിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തിന് ശേഷം നടത്തി യ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതി പ്പെടു ത്തരുത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി. നാടിന്‍റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. pic.twitter.com/M3GF7c46tq
— CMO Kerala (@CMOKerala) August 10, 2019
ഇത്തരം സന്ദേശ ങ്ങള്‍ പ്രചരി പ്പിക്കുന്നവർക്ക് എതിരെ കർശ്ശന നടപടി എടുക്കും എന്നും നാടിന്‍റെ ദുരിത ങ്ങളില്‍ ഭാഗ ഭാക്കാ വാതെ പ്രശ്ന ങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടു ത്താനും നമുക്ക് കഴി യണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കാലാവസ്ഥ, ദുരന്തം, പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം