കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച യോടെ വീണ്ടും ന്യൂന മര്‍ദ്ദം രൂപ പ്പെടാന്‍ സാദ്ധ്യത ഉള്ള തിനാല്‍ കൂടുതല്‍ ജാഗ്രത പാലി ക്കണം എന്ന് കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പു നല്‍കി.
ന്യൂന മര്‍ദ്ദം രൂപപ്പെടുന്ന തോടെ സംസ്ഥാനത്ത് ആഗസ്റ്റ് 15 വരെ വീണ്ടും കനത്ത മഴക്കു സാദ്ധ്യത യുണ്ട്. മണി ക്കൂറില്‍ 40 മുതല്‍ 50 വരെ കിലോ മീറ്റര്‍ വേഗ ത്തില്‍ കാറ്റു വീശാന്‍ സാദ്ധ്യത ഉള്ള തിനാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ കടലില്‍ പ്പോകരുത് എന്നുള്ള മുന്നറി യിപ്പുണ്ട്.
ഇനി രൂപം പ്രാപിച്ചേ ക്കാ വുന്ന ന്യൂന മര്‍ദ്ദ ത്തി ന്റെ തീവ്രത യും സ്വഭാവ വും കാലാ വസ്ഥാ വകുപ്പ് പ്രവചി ച്ചിട്ടില്ല. വരും ദിവസ ങ്ങളില്‍ ഇത് വ്യക്ത മാവും എന്നു കരുതുന്നു.
- pma