ബഹ്റിന്‍ എയര്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് കൂള്‍ സമ്മര്‍ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം രണ്ട് മുതല്‍ നാല് വരെ യാത്രക്കാര്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒരാള്‍ക്ക് കോഴിക്കോട് റൗണ്ട് ട്രിപ്പിന് 1450 റിയാലും കൊച്ചിയിലേക്ക് 1400 റിയാലും മുംബൈയിലേക്ക് 1000 റിയാലുമാണ് പുതിയ പാക്കേജ് പ്രകാരമുള്ള നിരക്ക്. 40 കിലോ വരെ ലഗേജ് അനുവദിക്കും. പുതിയ നിരക്ക് ഈ മാസം 30 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ബഹ്റിന്‍ എയര്‍ കണ്ട്രി മാനേജര്‍ എബ്രഹാം ചെറിയാന്‍ അറിയിച്ചു.
-