ദുബായ് : ഓട്ടോമോട്ടീവ് ഉപകരണങ്ങളുടെ പ്രദര്‍ശനമായ ഓട്ടോ മെക്കാനിക്ക ദുബായില്‍ ആരംഭിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മൂന്ന് ദിവസം നീളും. ഓട്ടോ ആഫ്റ്റര്‍ മാര്‍ക്കറ്റ് പ്രദര്‍ശനമാണ് ഓട്ടോ മെക്കാനിക്ക. മോട്ടോര്‍ വാഹനങ്ങളുടെ വിവിധ പാര്‍ട്സുകളാണ് പ്രധാനമായും പ്രദര്‍ശനത്തിന് ഉള്ളത്. വിവിധ തരം സുരക്ഷാ ഉപകരണങ്ങള്‍, സീറ്റുകള്‍, ചേസിസ്, ഇലക്ട്രോണിക് പാര്‍ട്ടുകള്‍, ബാറ്ററികള്‍, ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാണ്. വിവിധ വാഹന സേവനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഓട്ടോമെക്കാ നിക്കയിലുണ്ട്.
ദുബായിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. പുതിയ ഉത്പന്നങ്ങളുമയാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഡൈനാ ട്രേഡ് സീനിയര്‍ ഡിവിഷന് മാനേജര്‍ നന്ദകുമാര്‍ പറയുന്നു.
ചൈനയുടെ നിറഞ്ഞ സാന്നിധ്യമാണ് ഇത്തവണ ഓട്ടോമെക്കാനിക്കയില്‍. ഓട്ടോ മോട്ടീവ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സ് പെയര്‍ പാര്‍ട്സുകളും ഉപകരണങ്ങളും ചൈന പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഓട്ടോ മെക്കാനിക്കയില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: automobile, dubai, uae