ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച ധന വിനിമയ സ്ഥാപനങ്ങളില്‍ ഒന്നായ യു.എ.ഇ. എക്സ്ചേഞ്ച് മുപ്പതാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വര്ഷം നീണ്ടു നിന്ന പരിപാടികള്‍ക്ക് സമാപനമായി. വാര്‍ഷിക ദിനമായ ഒക്ടോബര്‍ 23ന് ദുബായ് ഖിസൈസിലെ പുതിയ ഓഫീസ് സമുച്ചയവും ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്രുഇ, മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യു.എ.ഇ. എക്സ്ചേഞ്ച് ഇതിനകം അഞ്ചു വന്‍ കരകളിലായി അഞ്ഞൂറോളം സ്വന്തം ഓഫീസുകളുമായി 22 രാജ്യങ്ങളില്‍ ബാങ്ക് ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ തുടങ്ങി ധന വിനിമയ സംബന്ധമായ എല്ലാ സേവനങ്ങളും ഉറപ്പു നല്‍കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിലും സേവന മേഖല വികസിപ്പിക്കുന്നതിലും വിട്ടു വീഴ്ചയില്ലാതെ മുന്നേറുന്ന യു.എ.ഇ. എക്സ്ചേഞ്ച് ഗള്‍ഫ് മേഖലയില്‍ അനിഷേധ്യ സ്ഥാനത്തോടെ നിലയുറപ്പിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange