Saturday, February 12th, 2011

ഫേസ്‌ബുക്ക്‌ ഫോണ്‍ വരുന്നു

സൗഹൃദത്തിന്റെ പുതിയ ഭാഷയായ ഫേസ്‌ ബുക്ക്‌, തങ്ങളുടെ പോപ്പുലാരിറ്റി മുതലാക്കാനായി പുതിയ മൊബൈല്‍ ഫോണുമായി രംഗത്ത്‌. ഐ.എന്‍.ക്യുവാണ്‌ ഫേസ്‌ബുക്ക്‌ റെഡിയായ രണ്ട്‌ മൊബൈല്‍ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്‌. ക്ലൗഡ്‌ ടച്ച്‌, ക്ലൗഡ്‌ ക്യു എന്നിങ്ങനെ രണ്ട്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളാണ്‌ അവതരിപ്പിക്കുക. 18-28 പ്രായ പരിധിയിലുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്‌ ഈ ഫോണുകള്‍. ഉപയോക്‌താക്കള്‍ക്ക്‌ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഫേസ്‌ ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകള്‍ എന്നിവ അതിവേഗം കാണാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിലാണ്‌ ഇവയുടെ ഹോം സ്‌ക്രീന്‍ തയാറാക്കിയിരിക്കുന്നത്‌.

ഫേസ്‌ബുക്ക്‌ ടീം സജീവമായി പങ്കെടുത്തായിരുന്നു ഈ സ്‌ക്രീനുണ്ടാക്കാന്‍ സഹായിച്ചത്‌. ഫേസ്‌ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകളായ ചാറ്റ്‌, മെസേജുകള്‍, വാള്‍ പോസ്‌റ്റിംഗ്‌, നോട്ടിഫിക്കേഷനുകള്‍ എന്നിവ വളരെ വേഗം അക്‌സസ്‌ ചെയ്യാവുന്ന രീതിയിലാണ്‌ ഇത്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഉപയോക്‌താക്കള്‍ക്ക്‌ അതിവേഗം ഫേസ്‌ബുക്ക്‌ ഉപയോഗിക്കാവുന്നതു പോലെയാണ്‌ ഇതു തയാറാക്കിയിരിക്കുന്നതെന്ന്‌ ഫേസ്‌ ബുക്ക്‌ മൊബൈല്‍ ബിസിനസിന്റെ തലവന്‍ ഹെന്റി മൊയിസിനാക്‌ പറഞ്ഞു. ഹോം സ്‌ക്രീനില്‍ തന്നെ ഫേസ്‌ ബുക്ക്‌ പ്ലേസസ്‌ അക്‌സസ്‌ ചെയ്യാനാവും.

സ്‌റ്റോറുകള്‍, റെസ്‌റ്ററന്റുകള്‍ മറ്റു സ്‌ഥലങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണ്‌ ഇത്‌. ഷെഡ്യൂളുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഇവന്റ്‌സ്‌ വിഭാഗവും എളുപ്പത്തില്‍ സന്ദര്‍ശിക്കാം. ഓരോ വിഭാഗത്തിലും പ്രത്യേകം സൈന്‍ ഇന്‍ ചെയ്യുന്നതിനു പകരം ഒറ്റ സൈന്‍ ഇന്‍ വഴി എല്ലാം ഉപയോഗിക്കാമെന്നതാണ്‌ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോണ്‍ രംഗത്തേക്കു കടക്കുന്നുവെന്നത്‌ ഫേസ്‌ബുക്ക്‌ നിരന്തരമായി നിഷേധിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്ന്‌ മൊയിസിനാക്‌ പറഞ്ഞു.

ക്ലൗഡ്‌ ടച്ചില്‍ ക്വാല്‍കോം 600 മെഗാഹെട്‌സിന്റെ 7227 ചിപ്‌സെറ്റ്‌, 3.5 ഇഞ്ച്‌ എച്ച്‌.ജി.വി.എ ടച്ച്‌ സ്‌ക്രീന്‍, വര്‍ധിപ്പിക്കാവുന്ന 4എം.ബി മെമ്മറി, 5എം.പി മെഗാപിക്‌സല്‍ കാമറ എന്നിവയാണുള്ളത്‌. ഇത്‌ ഏപ്രിലില്‍ വിപണിയിലെത്തും. വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്‌, എഫ്‌.എം.റേഡിയോ, ആക്‌സിലെറോമീറ്റര്‍, വടക്കുനോക്കിയന്ത്രം എന്നിവയും ഈ ഫോണിലുണ്ട്‌. ക്ലൗഡ്‌ ക്യു മൂന്നാം ത്രൈമാസ കാലയളവിലേ വിപണിയിലെത്തൂ. രണ്ടു ഫോണിന്റെയും വില പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി വില കുറവായിരിക്കാനാണു സാധ്യത എന്നു കരുതപ്പെടുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:

അഭിപ്രായം എഴുതുവാന്‍ ലോഗിന്‍ ചെയ്യുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine