പ്രശസ്ത മെലാനില്‍ ടേബിള്‍ വെയര്‍ കമ്പനിയായ സൂപ്പര്‍ വെയര്‍ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു.
വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 45 പീസുകളുടെ പുതിയ ഡിന്നര്‍ സെറ്റും കമ്പനി പുറത്തിറക്കി. എ.എ സണ്‍സാണ് യു.എ.ഇയില്‍ ഈ ടേബില്‍ വെയറിന്‍റെ അംഗീകൃത വിതരണക്കാര്‍. വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പര് വെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് സനന്‍ അംഗുബോള്‍ക്കുല്‍, ഗ്രൂപ്പ് ജി.എം സ്റ്റാന്‍ലി ജോസഫ്, അല്‍ റയിസ് ഗ്രൂപ്പ് എം.ഡി ജാസിം അല്‍ റയിസ്, തായ്ലന്‍ഡ് കോണ്‍സുല്‍ ജനറല്‍ പസാന്‍ തെപറാക്ക് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ അടുത്ത് തന്നെ കമ്പനി തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.