പ്രമുഖ സ്പോര്‍ട് കാര്‍ നിര്‍മ്മാതക്കളായ പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ പനമെറയുടെ ഔദ്യോഗിക ലോഞ്ചിംഗ് ജിദ്ദയില്‍ നടന്നു. ഹല്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ പരിപാടിയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പങ്കെടുത്തു.
പ്രമുഖ സ്പോര്‍ട് കാര്‍ നിര്‍മ്മാതക്കളായ പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ പനമെറയുടെ ഔദ്യോഗിക ലോഞ്ചിംഗ് ജിദ്ദയില്‍ നടന്നു. ഹല്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ പരിപാടിയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പങ്കെടുത്തു.
-
ആലുങ്കല്‍ പ്രൊജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രവാസികള്‍ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. കുറഞ്ഞ നിക്ഷേപം കൊണ്ട് പ്രതിമാസം വരുമാനം ലഭിക്കുന്ന ഈ പദ്ധതി മൂന്നാറിലാണ് നടപ്പിലാക്കുന്നത്. മൂന്നാര്‍ ചിത്തിരപുരത്ത് ഓറഞ്ച് ക്ലബ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോസ് ആലുങ്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹാരിസ്, അഭിലാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിസിറ്റ് ഇന്ത്യാ പ്രദര്‍ശനം ഈ മാസം ആറ്, ഏഴ് തീയതികളില്‍ നടക്കും. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒരുക്കുന്ന ഈ പ്രദര്‍ശനത്തില്‍ യു.എ.ഇയിലേയും ഇന്ത്യയിലേയും വിവിധ കമ്പനികല്‍ പങ്കെടുക്കും.
ബിന്‍ മൂസ ട്രാവല്‍സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിവിധ വിമാനക്കമ്പികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിന്‍ മൂസ ട്രാവല്‍സ് ഡയറക്ടര്‍ മേരി തോമസ്, യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ വൈ.സുധീര്‍കുമാര്‍ ഷെട്ടി, ലത്തീഫ, മറിയം, വി.എം കുമാര്‍, തോമസ് ഐപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
ഗള്‍ഫ് മേഖലയില്‍ ഇന്തോനേഷ്യന്‍ ടൂറിസം മേഖലയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഖത്തറില്‍ റോഡ് ഷോ സംഘടിപ്പിച്ചു.
എന്‍ജോയ് ജക്കാര്‍ത്ത എന്ന് പേരിട്ട റോഡ് ഷോയില്‍ ഇന്തോനേഷ്യയെ അടുത്തറിയാനുള്ള പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. അറബ് മേഖലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
-
രാജ്യത്തെ മൂന്ന് സുപ്രധാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപ സൗകര്യമൊരുക്കുംവിധം ഖത്തര്‍ നിക്ഷേപക നിയമം ഭേദഗതി ചെയ്തു. വിവര സാങ്കേതിക വിദ്യ, വിതരണ മേഖല, മറ്റ് സാങ്കേതിക മേഖല എന്നിവയിലാണ് വിദേശികള്‍ക്കുള്ള നിക്ഷേപത്തിനുള്ള നിയമം ഭേദഗതി ചെയ്തത്.
കൂടാതെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ വിദേശ നിക്ഷേപം സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് നല്‍കുവാന്‍ അതാത് വകുപ്പുകള്‍ക്ക് ഖത്തര്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ നടപടി സഹായകരമായേക്കും.
-