നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ

April 23rd, 2009

ഈ ബഹ്റിനിലെ നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ ഉദ്ഘാടനം ചെയ്തു. നോനൂ എം.ഡി പൗദ് നോനൂ, ഡയറക്ടര്‍ ക്ലൈവ് തര്‍പിന്‍, ജനറല്‍ മാനേജര്‍ ജോസഫ്, രാജേഷ് പങ്കജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബാങ്കിംഗ് രംഗത്തെ മികച്ച സേവനത്തിന് മലയാളിക്ക് അംഗീകാരം

April 21st, 2009

കുവൈറ്റില്‍ ബാങ്കിംഗ് രംഗത്തെ മികച്ച സേവനത്തിന് മലയാളിക്ക് അംഗീകാരം. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഏരിയ മാനേജര്‍ എന്‍.ജി രാധാകൃഷ്ണനാണ് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹനായത്. മാരിയട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബക്കര്‍ സ്വര്‍ണ ഫലകവും പ്രശംസാ പത്രവും നല്‍കി എന്‍.ജി രാധാകൃഷ്ണനെ ആദരിച്ചു.‍

-

അഭിപ്രായം എഴുതുക »

ബഹ്റിനില്‍ കലവറ റസ്റ്റോറന്റ്

April 21st, 2009

ബഹ്റിനിലെ കലവറ റസ്റ്റോറന്‍റിന്‍റെ വെജിറ്റേറിയന്‍ സെക്ഷന്‍ ഉദ്ഘാടനം സല്‍മാനിയയില്‍ നടന്നു. ചെങ്ങന്നൂര്‍ ബിഷപ്പ് തോമസ് മാര്‍ അത്താനിയോസ്, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഫാ. ജോജി കെ. കോശി, ഫാ. സജി താന്നിമൂട്ടില്‍, സുനില്‍ കലവറ തുടങ്ങിയവര്‍ സംബന്ധിച്ചു

-

അഭിപ്രായം എഴുതുക »

ഫാത്തിമ മെഡിക്കല്‍ സെന്‍റര്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ മീറ്റ്

April 21st, 2009

യു.എ.ഇയിലെ ഫാത്തിമ മെഡിക്കല്‍ സെന്‍റര്‍ നെറ്റ് വര്‍ക്ക് അബുദാബിയില്‍ മെഡിക്കല്‍ പ്രൊവൈഡര്‍ മീറ്റ് സംഘടിപ്പിച്ചു. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ.പി ഹുസൈന്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. അരവിന്ദ് ശര്‍മ, എന്‍.വി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം മെഡിക്കല്‍ പ്രൊവൈഡര്‍മാര്‍ മീറ്റില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

കുവൈറ്റിലെ ബാങ്കുകള്‍ സുരക്ഷിതം

April 13th, 2009

കുവൈറ്റിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സാമ്പത്തികമായി സുശക്തമാണെന്ന് കുവൈറ്റ് സെന്‍ട്രല്‍ ഗവര്‍ണര്‍ ശൈഖ് സലീം അല്‍ സബാ അവകാശപ്പെട്ടു. ആഗോള തലത്തില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിന് കുവൈറ്റ് ബാങ്കുള്‍ക്ക് വേണ്ട എല്ലാ സഹായവും സെന്‍ട്രല്‍ ബാങ്ക് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങളെ വിലയിരുത്തുമ്പോള്‍ കുവൈറ്റിലെ ബാങ്കുകളേയും മറ്റ് ധനനിക്ഷേപ സ്ഥാപനങ്ങളേയും വേറിട്ട് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

-

അഭിപ്രായം എഴുതുക »

40 of 83« First...1020...394041...5060...Last »

« Previous Page« Previous « എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പൂര്‍ത്തിയായി
Next »Next Page » ഫാത്തിമ മെഡിക്കല്‍ സെന്‍റര്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ മീറ്റ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine