എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പൂര്‍ത്തിയായി

April 11th, 2009

ഗുരുവായൂരിലെ എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പാര്‍പ്പിട സമുച്ചയം പൂര്‍ത്തിയായി. ഈ കഴിഞ്ഞ ഏപ്രില്‍ ആറിന് രാവിലെ പതിനൊന്ന് മണിക്ക് പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ഉടമകള്‍ക്ക് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എസ്. ആര്‍. കെ. ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ ദിനേശ് കുമാര്‍, ഡയറക്ടര്‍ മാരായ ശ്രീ അഷ്‌റഫ്, ശ്രീ ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 
കേരളത്തിലെ ആദ്യത്തെ ടൌണ്‍ ഷിപ്പ് വിസ്മയമായ “സ്കൈ വിങ്സ്” ഉള്‍പ്പടെ ഇരുപതോളം പാര്‍പ്പിട സമുച്ചയങ്ങളാണ് എസ്. ആര്‍. കെ. നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ആഗോള മാന്ദ്യം നേരിടുന്ന ഈ അവസ്ഥയിലും ഒരു പദ്ധതി പോലും മുടങ്ങാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക് അറിയിച്ചു. ഏകദേശം കാല്‍ നൂറ്റാണ്ടോളം എസ്. ആര്‍. കെ. യില്‍ വിശ്വാസം അര്‍പ്പിച്ചു പോരുന്ന ഉപഭോക്താക്കള്‍ ആണ് തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുണ നിലവാരത്തിന് ഏറ്റവും പ്രാധാന്യം നല്‍കിയാണ് ഓരോ പദ്ധതിയും പൂര്‍ത്തി ആക്കുന്നത് എന്ന് മറ്റ് അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഖത്തറിലെ റിത്താജ് ഗ്രൂപ്പ് കേരളത്തിലേക്ക്

April 9th, 2009

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിത്താജ് ഖത്തര്‍ തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പാര്‍പ്പിട പദ്ധതികള്‍ ആരംഭിക്കുന്നു. തൃശ്ശൂര്‍ തളിക്കുളത്ത് 31ഉം കയ്പമംഗലത്ത് 20ഉം വില്ലകളുടെ നിര്‍മാണമാണ് ഉടന്‍ ആരംഭിക്കുകയെന്ന് റിത്താജ് ഖത്തര്‍ ചെയര്‍മാന്‍ മുബാരക് ബിന്‍ അലി അല്‍ അത്ബയും വാടാനപ്പിള്ളി സ്വദേശിയായ ഡയറക്ടര്‍ മുഹമ്മദ് സിദ്ധിഖും പത്ര സമ്മേളനത്തില്‍ പറഞ്ഞു. മുന്ന വില്ല എന്ന് നാമകരണം ചെയ്യപ്പെടുന്ന ഇവ സമുദ്ര തീരത്തോടടുത്തായിരിക്കും.
 
1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റ നില ബജറ്റ് വില്ല, 1550 ചതുരശ്ര അടി ഇരു നില സെമി ലക്ഷ്വറി വില്ല, 1998 ചതുരശ്ര അടി ഇരു നില ലക്ഷ്വറി വില്ല എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഭവനങ്ങളാണ് പണിയുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇവ മിതമായ വിലയ്ക്കാണ് ലഭ്യമാക്കുക. ഒരു വര്‍ഷത്തിനു ശേഷം പണി പൂര്‍ത്തിയാവും. തൃശ്ശൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രമായ സ്‌നേഹ തീരത്തിനടുത്താണ് ഭവന പദ്ധതികള്‍ വരുന്നത്.
 
എറണാകുളം, കോട്ടയം ജില്ലകളിലെ ഭവന പദ്ധതികള്‍ ആറു മാസത്തിനു ശേഷമാണ് ആരംഭിക്കുക. ഈ രണ്ട് ജില്ലകളിലായി നൂറോളം വില്ലകളാണ് പണിയുന്നത്. എറണാകുളത്ത് റിത്താജ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന പേരില്‍ ട്രാവല്‍ – റിക്രൂട്ട്‌മെന്റ് ബിസിനസുള്ള റിത്താജ് ഗ്രൂപ്പിന് ട്രേഡിങ്, കോണ്‍ട്രാക്ടിങ്, മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഹെവി വെഹിക്കിള്‍ റെന്റല്‍, റിയല്‍ എസ്റ്റേറ്റ്, ക്ലീനിങ് സര്‍വീസ്, റസ്റ്റോറന്റ് എന്നീ മേഖലകളില്‍ സാന്നിധ്യമുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മാഞ്ഞൂരാന്‍ ഗ്രൂപ്പിന്‍റെ പ്രോപ്പര്‍ട്ടി ഷോ

April 5th, 2009

മാഞ്ഞൂരാന്‍ ഗ്രൂപ്പിന്‍റെ പ്രോപ്പര്‍ട്ടി ഷോ ബഹ്റിന്‍ മലയാളി സമാജത്തില്‍ നടന്നു. ലക്ഷ്വറി അപ്പാര്‍ട്ട് മെന്‍റുകളായ സ്ക്കാര്‍ലറ്റ് അപ്പാര്‍ട്ട്മെന്‍റുകളുടെ ബുക്കിംഗും ഇതോടനുബന്ധിച്ച് നടന്നു. ഒന്ന്, രണ്ട്, മൂന്ന് ബെഡ്റൂം അപ്പാര്‍ട്ട് മെന്‍റുകളാണ് സ്ക്കാര്‍ലറ്റില്‍ ഉണ്ടാവുക.

-

അഭിപ്രായം എഴുതുക »

ആല്‍ഫ വണ്‍ ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു

April 5th, 2009

പ്രമുഖ ബില്‍ഡേഴ്സ് ആയ ആല്‍ഫ വണ്‍ ഗ്രൂപ്പ് സൗദിയിലെ ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദമാം ഓഷ്യാന ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന പരിപാടികള്‍. ഗ്രൂപ്പ് എക്സികുട്ടീവ് ഡയറക്ടര്‍ താജുദ്ദീന്‍, സൗദി പ്രതിനിധി ബക്കര്‍ എടയന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഫ്രീ ഷോപ്പിംഗ് ബിസിനസ് പ്രമോഷന്‍റെ ബംബര്‍ നറുക്കെടുപ്പ് ഇന്ന്

April 2nd, 2009

ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ യു.എ.ഇയിലുള്ള ബ്രാഞ്ചുകളില്‍ കഴിഞ്ഞ 60 ദിവസമായി നടന്നു വരുന്ന ഫ്രീ ഷോപ്പിംഗ് ബിസിനസ് പ്രമോഷന്‍റെ ബംബര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. രാത്രി 9.30 ന് അബുദാബി എയര്‍ പോര്‍ട്ട് റോഡിലുള്ള മെയിന്‍ ബ്രാഞ്ചില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. അബുദാബി മുനിസിപ്പാലിറ്റി പ്രതിനിധികളുടെ സാനിധ്യത്തിലായിരിക്കും നറുക്കെടുപ്പ്.

-

അഭിപ്രായം എഴുതുക »

41 of 83« First...1020...404142...5060...Last »

« Previous Page« Previous « ഇന്‍ഡക്സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ദുബായില്‍
Next »Next Page » ആല്‍ഫ വണ്‍ ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine