ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്‍റെ നാനോ ഹോംസ് അപ്പാര്‍ട്ട്മെന്‍റ് പദ്ധതി ബുക്കിംഗ് ദുബായില്‍ നടന്നു. ദുബായ് ഷെറാട്ടന്‍ ക്രീക്കില്‍ നടന്ന പ്രദര്‍ശനത്തില്‍ സാംപിള്‍ ഫ്ലാറ്റും ഒരുക്കിയിരുന്നു. രണ്ട് ബെഡ് റൂം ഫ്ലാറ്റിന് 7.99 ലക്ഷം രൂപയാണ് വില. അരൂര്‍ ഹൈവേ ബൈപാസില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ന്യൂ കൊച്ചിനിലാണ് നാനോ ഹോംസ് നിര്‍മ്മിക്കുന്നത്. പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡയറക്ടര്‍ രാജീവ് കുമാര്‍ ചെറുവര പറഞ്ഞു.



ദോഹാ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ ആര്‍. സീതാ രാമന് ഈ വര്‍ഷത്തെ ഹിന്ദ് രത്തന്‍ പുരസ്ക്കാരം സമ്മാനിച്ചു. മികച്ച സേവനത്തിനും നേട്ടങ്ങള്‍ക്കുള്ള അംഗീകാരം ആയും നല്‍കുന്ന ഈ പുരസ്ക്കാരം ജനുവരി 25ന് ഡല്‍ഹിയില്‍ നടന്ന 28ാമത് എന്‍. ആര്‍. ഐ. അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് നല്‍കിയത്. എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് ഡോ. ഭീഷ്മ നാരായന്‍ സിങ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഉപദേശക സമിതി അംഗവും ആയ ഡോ. ജി. വി. ഗി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.
