ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ സമ്മാനമായ മൂന്ന് മെഴ്സിഡസ് ബെന്‍സ് കാറുകള്‍ക്കുള്ള നറുക്കെടുപ്പ് നടന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ധനകാര്യ-വാണിജ്യ മന്ത്രാലയ പ്രതിനിധി ഖാലിദ് അല്‍ മന്‍സൂരി, ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ സ്വദേശി ഡെഡി സുഗി ഹാര്‍ത്തോ, ഫിലിപ്പീന്‍സ് സ്വദേശി ഗില്‍ബര്‍ട്ട് കാസെല്‍ജെ, അറേബ്യന്‍ വംശജനായ ഫറാഹ് കരീം സലാമ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്.