ആലുക്കാസ് ജ്വല്ലറി ദുബായ് ഓയസീസ് സെന്‍ററില്‍

May 24th, 2009

ജോയ് ആലുക്കാസ് ജ്വല്ലറി ദുബായ് ഓയസീസ് സെന്‍ററില്‍ പുതിയ ഷോറൂം ആരംഭിച്ചു. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ഡയറക്ടറായ മിക്കി ജഗ്തിയാനി ഉദ്ഘാടനം നിര്‍വഹിച്ചു. നടി കങ്കണ റാവത്ത് മുഖ്യാതിഥി ആയിരുന്നു. ഈ വര്‍ഷം ജിസിസിയില്‍ മാത്രം 10 ഷോറൂമുകള്‍ തുടങ്ങുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഫ്ലൈ ദുബായിയുടെ ആദ്യത്തെ വിമാനം പുറത്തിറക്കി

May 19th, 2009

ദുബായിയുടെ ലോ ബജറ്റ് വിമാന സര്‍വീസായ ഫ്ലൈ ദുബായിയുടെ ആദ്യത്തെ വിമാനം പുറത്തിറക്കി. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ നടന്ന ചടങ്ങില്‍ ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഫ്ലൈ ദുബായ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം എന്നിവര്‍ പങ്കെടുത്തു. ബോയിംഗ് 737-800 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഫ്ലൈ ദുബായ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇന്ന് ദുബായില്‍ പുറത്തിറക്കിയത്. ആകെ 50 ബോയിംഗ് വിമാനങ്ങളാണ് ഫ്ലൈ ദുബായ്ക്ക് വേണ്ടി സര്‍വീസ് നടത്തുക. ആദ്യ യാത്ര ജൂണ്‍ ഒന്നിന് ബെയ്റൂത്തിലേക്ക് നടത്തുമെന്നും ജൂണ്‍ രണ്ടിന് അമാനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും ശൈഖ് അഹമ്മദ് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ജെംസ് സ്കൂളുകളെ ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന്

May 14th, 2009

ജെംസ് മാനേജ് മെന്‍റിന് കീഴിലുള്ള സ്കൂളുകളെ എല്ലാ മേഖലയിലും ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന് ചീഫ് സ്കൂള്‍സ് ഓഫീസര്‍ റാല്‍ഫ് ടാബറര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടേയും സമൂഹത്തിന്‍റേയും സഹകരണത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെംസ് ഗ്രൂപ്പില്‍ പുതുതായി ചാര്‍ജെടുത്ത ശേഷം ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെംസ് സ്കൂളുകളില്‍ ഉന്നത നിലവാരമുള്ള അധ്യാപകരാണ് ഉള്ളതെന്നും ഇത് വിദ്യാഭ്യാസ ഗുണമേന്മ കാത്ത് സൂക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും റാല്‍ഫ് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം

May 10th, 2009

പ്രമുഖ കമ്പനിയായ ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം നടന്നു. വിതരണ കമ്പനിയായ അറോറ ട്രേഡിംഗ് സംഘടിപ്പിച്ച സംഗമത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഷാബിര്‍ ഖൈറലുവാല മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പ്രമുഖ തുണി കമ്പനികളില്‍ ഒന്നായി മാറിയ ഡോണിയര്‍ വന്‍ തുക മുടക്കി കൂടുതല്‍ വികസനം ഉറപ്പുവരുത്തിയതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേബാഷിഷ്, ജമാല്‍ ഹസന്‍ തുടങ്ങിയവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സാന്‍ഡിസ്കും റെഡിംഗ്ടണും ധാരണയിലെത്തി.

May 8th, 2009

പ്രമുഖ മെമ്മറി കാര്‍ഡ് നിര്‍മ്മാതാക്കളായ സാന്‍ഡിസ്കും ലോകോത്തര വിതരണ കമ്പനിയായ റെഡിംഗ്ടണും ധാരണയിലെത്തി. ഐ.ടി മേഖലയില്‍ ഇരു കമ്പനികളും യോചിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഇരു കമ്പനികളും ഒപ്പുവച്ചു. ദുബായ് എമിറേറ്റ്സ് ടവറില്‍ നടന്ന ചടങ്ങില്‍ ഇരു കമ്പനികളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

38 of 83« First...1020...373839...5060...Last »

« Previous Page« Previous « ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്
Next »Next Page » ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine