കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലയായ ഗള്‍ഫ് മാര്‍ട്ട് അഞ്ചാമത്തെ ഷോറൂം തുറന്നു. സാല്‍മിയയിലാണ് സുപ്പര്‍മാര്‍ക്കറ്റ്. ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്രയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലയായ ഗള്‍ഫ് മാര്‍ട്ട് അഞ്ചാമത്തെ ഷോറൂം തുറന്നു. സാല്‍മിയയിലാണ് സുപ്പര്‍മാര്‍ക്കറ്റ്. ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്രയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
-
കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗള്‍ഫ് മാര്‍ട്ടിന്‍റെ അഞ്ചാമത് ഷോറൂം സല്‍മാനിയയില്‍ ആരംഭിക്കുന്നു. 25,000 ചതുതശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഷോറൂം നാളെ രാവിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ഉദ്ഘാടനം ചെയ്യുമെന്ന് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ ടി. രമേഷ് അറിയിച്ചു.
-
സ്കൈ ജ്വല്ലറിയുടെ ഒമാനിലെ ശാഖയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു. ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ സലീം നാസര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് പറഞ്ഞു.
-
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുമെന്ന് ബാങ്കിന്‍റെ ചെയര്‍മാനും എംഡിയുമായ എം.വി നായര്‍ പറഞ്ഞു. അബുദാബിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദേഹം. ജിസിസി രാജ്യങ്ങളിലെ ബാങ്കിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളുമായാണ് ബാങ്ക് ഗള്‍ഫ് മേഖലയിലെത്തിയിട്ടുള്ളതെന്നും എം,വി നായര്‍ പറഞ്ഞു.
-
ദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പ്രമോഷനില്‍ മെര്‍സിഡിസ് ബെന്‍സ് കാറുകള്‍ നേടിയവര്‍ക്കുള്ള കാറിന്റെ താക്കോലുകള്‍ പ്രശസ്ത അറബി കായിക താരം നദ സൈദാനും എം. കെ. ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫും സംയുക്തമായി വിതരണം ചെയ്തു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ.എസ്.
വായിക്കുക: lulu, supermarket, മല്‍സരം