ഇനി ആനന്ദത്തിന്റെ കാലം. കാനഡയിലെ സാമ്പത്തിക മാന്ദ്യം കഴിഞ്ഞതായി ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നെ അറിയിക്കുന്നു. “അത് വ്യാഴാഴ്ച കഴിഞ്ഞു,” ഒരു ചരമ ദിനം പോലെ കാര്‍നെ പറയുന്നു. കനേഡിയന്‍ സമ്പദ് ഘടന ഈ ജൂലൈ – സെപ്റ്റംബറില്‍ 1.3% വളര്‍ച്ച പ്രതീക്ഷി ക്കുന്നതായി ബാങ്ക് അറിയിച്ചു. മിക്സഡ് എകണോമിയാണ് കാനഡയെ തകര്‍ച്ചയില്‍ നിന്നും പെട്ടെന്ന് രക്ഷിച്ചത്.
12 വാള്‍ സ്ട്രീറ്റ് ബാങ്കുകളാണ് യു. എസ്സില്‍ തകര്‍ന്നു വീണത്. നമ്മുടെ റ്റാറ്റയുടെ പങ്കാളിയായ എ. ഐ. ജി. എന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ പല കമ്പനികളും നഷ്ടത്തിലായി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന്, വരാനിരിക്കുന്ന തലമുറയെ കടപ്പെടുത്തി, 2000000 ദശ ലക്ഷം (2 Trillion) ഡോളര്‍ എടുത്തു കൊടുത്താണ് അമേരിക്കന്‍ ഭരണ കൂടം കോര്‍പ്പറേറ്റ് കുത്തകകളെ രക്ഷിച്ചത്. മുതലാളിത്ത നവ കണ്‍സര്‍ വേറ്റീവുകള്‍ക്ക് രാഷ്ട്രത്തെ രക്ഷിക്കുവാന്‍ എന്‍ഗല്‍സിന്റെ മാനിഫെസ്റ്റോ തപ്പേണ്ടി വന്നു.
കെട്ടുറപ്പുള്ള ബാങ്കുകളും ഭദ്രതയുള്ള സാമ്പത്തിക രംഗവും വിഭവങ്ങളുടെ ലഭ്യതയും ആണ് കാനഡയെ രക്ഷിച്ചത്.
പക്ഷെ കനേഡിയന്‍ ജനത ഇത് വിശ്വസിക്കുവാന്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 369000 തൊഴിലാളി കള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. നാല്പതു ബില്യണ്‍ ഡോളറിന്റെ സമ്പത്ത് ഈ മാന്ദ്യം അപഹരിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ആദ്യമായി തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി.
ലൈന്‍ ഓഫ് ക്രെഡിറ്റ് എന്ന വായ്പയുടെ പലിശ നിരക്ക് വെറും 2.25% മാത്രം ആണിപ്പോള്‍. ഭവന വായ്പയുടെ മൊര്‍ട്ട്ഗേജ് നിരക്ക് 2.85% വരെ താഴ്ന്നു. എന്നിട്ടും ഭവന രംഗം കുതിച്ചു കയറുന്നില്ല. മോര്‍ട്ട്ഗേജ് അടക്കുവാന്‍ നാളെ തൊഴില്‍ ഉണ്ടാകുമോ എന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. “സാമ്പത്തിക മാന്ദ്യം മാറിയത് ജനങ്ങള്‍ക്കല്ല; അത് എകനോമിസ്റ്റ്കളുടെ ഒരു ആഗ്രഹം മാത്രമാണ്. സ്റ്റോക്ക് വില സീറോ വരെ ആകാമെന്ന് പ്രവചിച്ചവര്‍ ഈ വ്യാഴാഴ്ച മാന്ദ്യം മാറി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?,” TriDelta ഫിനാന്‍ഷ്യലിന്റെ സിഫ്പി ചോദിക്കുന്നു. “എങ്കിലും ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കും. ആത്മ വിശ്വാസം വീണ്ടെടുക്കലാണ് വളര്‍ച്ചയേക്കാളും ഇപ്പോള്‍ അത്യാവശ്യം.”
– അസീസ്, കാല്‍ഗറി, കാനഡ