അബുദാബി : ഗതാഗത  വകുപ്പിന്റെ (DoT)  ‘മവാഖിഫ് പെയിഡ് പാര്‍ക്കിംഗ്’ സംവിധാനം ഉപയോഗി ക്കുന്ന വര്‍ക്ക് റമദാന് മാസത്തില്‍ പ്രത്യേക  സൌജന്യം പ്രഖ്യാപിച്ചു. റമദാന് ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെയാണ് ഈ സൌജന്യം. വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയും പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ഒമ്പത് വരെയും സൌജന്യ പാര്‍ക്കിംഗ് ആയിരിക്കും. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പാര്‍ക്ക് ചെയ്യുന്നവര്‍ ഇപ്പോള്‍ നല്കി ക്കൊണ്ടിരിക്കുന്ന ഫീസ് അടക്കണം.
 
മറീന മാള്‍, ഹംദാന്‍ സ്ട്രീറ്റ് എന്നിവിട ങ്ങളിലെ  ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT)  കസ്റ്റമര്‍ കെയര്‍ സെന്ററു കളിലും റമദാനില്‍ സമയ മാറ്റം ഉണ്ട്. 
മറീന മാളിലെ കസ്റ്റമര്‍ കെയര്‍  സെന്റര്‍,  രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഞായര്‍ മുതല്‍ വ്യാഴം വരെ യുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
 
ഹംദാന്‍ സ്ട്രീറ്റിലെ  കസ്റ്റമര്‍ കെയര്‍  സെന്റര്‍,   ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മണി  മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ യും പ്രവര്‍ത്തി ക്കുന്ന തായിരിക്കും എന്നും  ഗതാഗത  വകുപ്പിന്റെ അറിയിപ്പില്‍ ഉണ്ട്.
-

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 
 
 
 
 
 
 
നന്നായിരിക്കുന്നു…
ഇതു പോലെ പുതിയ വിവരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു..