ദുബായ് : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കാനിരുന്ന ഈ വര്‍ഷത്തെ ‘അന്താരാഷ്ട്ര സാക്ഷരതാ ദിന’ ആചരണം ഈദിന് ശേഷം നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും വ്രതാനുഷ്ടാനങ്ങളുടെ അന്തിമ ദിനങ്ങളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കേണ്ട അവസരത്തില്‍ പൊതു പരിപാടികള്‍ നടത്തുന്നതിലെ അനൌചിത്യം കണക്കിലെടുത്താണ് ദിനാചരണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത്.
സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച പരിപാടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ദുബൈ ദേരയിലുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ രാത്രി 7:30 നാണ് പരിപാടി നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സംഘടന, സാംസ്കാരികം