അബുദാബി : പോലീസ് നിയമങ്ങളെ ക്കുറിച്ചുള്ള ബോധവല്‍കരണത്തില്‍ മികവ് കാട്ടിയതിന് മലയാളം മാധ്യമ പ്രവര്‍ത്തകരെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. യു. എ. ഇ. ഉപപ്രധാനമന്ത്രി യും ആഭ്യന്തര മന്ത്രിയു മായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സെക്രട്ടറിയേറ്റിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം ഓഫീസില്‍ ആയിരുന്നു ചടങ്ങ്.
സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സഈദ് അല്‍ ശംസി യില്‍ നിന്നും ദൃശ്യ മാധ്യമ പ്രവര്‍ത്തകരായ ഇ. സതീഷ്, ഫൈസല്‍ ബിന്‍ അഹ്മദ് (ഏഷ്യാനെറ്റ്) , ജോണി ഫൈന്‍ ആര്‍ട്സ് (കൈരളി), എന്നിവരും അച്ചടി മാധ്യമ പ്രവര്ത്ത കരായ ജലീല്‍ രാമന്തളി (മിഡിലീസ്റ്റ് ചന്ദ്രിക), അബ്ദുള്‍ സമദ് (മനോരമ), കെ. എം. അബ്ബാസ്, മുനീര്‍ പാണ്ട്യാല, ഫിറോസ് പൊക്കുന്ന് (സിറാജ്), ടി. പി. ഗംഗാധരന് (മാതൃഭൂമി), ബി. എസ്. നിസാമുദ്ധീന്‍ (മാധ്യമം) എന്നിവരുമാണ് പ്രശംസാ പത്രവും ഉപഹാരവും ഏറ്റുവാങ്ങിയത്.
ജനങ്ങളെ ബോധവല്കരിക്കാന് ആഭ്യന്തര മന്ത്രാലയ വുമായി മാധ്യമ ങ്ങള് സഹകരിക്കു ന്നതില്‍ സന്തോഷം ഉണ്ടെന്ന് ലഫ്റ്റനന്റ് കേണല്‍ സഈദ് അല്‍ ശംസി പറഞ്ഞു. യു. എ. ഇ. യിലുള്ള വിദേശി കള്‍ക്ക്, വിശേഷിച്ച് തൊഴിലാളി കള്‍ക്ക് ഇവിടുത്തെ സംസ്കാരത്തെ കുറിച്ചും നിയമത്തെ കുറിച്ചും വിവരം നല്‍കുന്നത് എല്ലാവര്ക്കും ഗുണകര മാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും സമാധാന വുമാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. സുരക്ഷയും സമാധാനവും നിലനിര്‍ത്താനും നിയമങ്ങള്‍ നടപ്പാക്കാനും ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ് എന്നും അല്‍ ഷംസി പറഞ്ഞു.
സെക്യൂരിറ്റി മീഡിയ സീനിയര്‍ എഡിറ്റര്‍ യാസിര്‍ എ. അല്‍വാദി, എഡിറ്റര്‍ മുരളി നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആദ്യമായിട്ടാണ് അബൂദാബി പോലീസ് മലയാള മാധ്യമ ങ്ങളില്‍ നിന്നുള്ളവരെ ആദരിക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍