അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിരക്കളി മല്‍സര ത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. നവംബര്‍ 4 ന് അവതരിപ്പി ക്കുന്ന തിരുവാതിരക്കളി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30 നു മുന്‍പായി അപേക്ഷകള്‍ സെന്റര്‍ ഓഫീസില്‍ എത്തിക്കണം. അബുദാബി യില്‍ താമസിക്കുന്ന സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന തിരുവാതിരക്കളി യില്‍ ഓരോ ടീമിലും ആറ് മുതല്‍ എട്ടു വരെ അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍