ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വെള്ളിയാഴ്ച “മ്യൂസിക് ആന്‍ഡ് ഡാന്‍സ് മസ്തി” (Music and Dance Masti) എന്ന പേരില്‍ ഒരു മിനി കുടുംബ സംഗമം നടത്തുന്നു. ദുബായ് ദേയ്റയിലെ മുത്തീന റോഡിലുള്ള ബെന്റ അപ്പാര്‍ട്ട്മെന്റ്സില്‍ വൈകീട്ട് 4 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സംഘടനയിലെ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികള്‍ വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുഹൃത്തുക്കളുമായി ഒത്തു ചേരാനും ആസ്വദിയ്ക്കാനുമുള്ള ഒരു അവസരമാവും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഗീതം