അബുദാബി: കേരള ത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍, പ്രവാസി കളുടെ ക്ഷേമത്തി നായി നടപ്പി ലാക്കിയ ‘പ്രവാസി സുരക്ഷാ പദ്ധതി’ യുടെ നടപടി ക്രമങ്ങളെ ക്കുറിച്ചും ക്ഷേമ വശങ്ങളെ ക്കുറിച്ചും പ്രവാസി ജനതയെ ബോധാവല്‍കരി ക്കുന്നതിനു വേണ്ടി യുവ കലാ സാഹിതി അബുദാബി യില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ” പ്രവാസി സുരക്ഷാ പദ്ധതി
ചരിത്ര ത്തിലേക്ക് ഒരു കയ്യൊപ്പ്” എന്ന പേരില്‍ ജൂണ്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും.
യു. എ. ഇ. യിലെ പ്രമുഖ നിയമ വിദഗ്ദന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖ്യ അവതാരകന്‍ ആയിരിക്കും. പ്രസ്തുത സെമിനാറില്‍ യു. എ. ഇ. യിലെ വിവിധ മേഖല കളിലെ നിയമ വശങ്ങളെ ക്കുറിച്ചും പ്രതിപാദി ക്കുന്നതാ യിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക 050 31 60 452
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, യുവകലാസാഹിതി, സംഘടന