ദുബായ് : കൊല്ലം പ്രവാസി സംഗമത്തിന്റെ നാലാം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ് വണ്ടര്‍ലാന്‍ഡ് പാര്‍ക്കില്‍ നടന്ന ഈദ് പരിപാടി “സലാം ഹബീബി” മുന്‍ എം. എല്‍. എ. ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
ദുബായ് : കൊല്ലം പ്രവാസി സംഗമത്തിന്റെ നാലാം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ് വണ്ടര്‍ലാന്‍ഡ് പാര്‍ക്കില്‍ നടന്ന ഈദ് പരിപാടി “സലാം ഹബീബി” മുന്‍ എം. എല്‍. എ. ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
- pma
ദുബായ് : ദല കേരളോത്സവം തനിമയും സംസ്‌കൃതിയും ഇഴ ചേര്‍ന്ന നാട്ടുത്സവം. ബലി പെരുന്നാള്‍ ദിനങ്ങളില്‍ (നവംബര്‍ 16 , 17) വൈകിട്ട് 5 മുതല്‍ 10 വരെ ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍.
കേരള നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി എത്തുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ശ്രീ. പ്രഭാ വര്‍മയും ചടങ്ങില്‍ സംബന്ധിക്കുന്നു. ഉത്സവ നഗരി വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൌജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6272279, 050 453192
- ജെ.എസ്.
ദുബായ് : ഇരിങ്ങാലക്കുട പ്രവാസി സംഘടന ഓണാഘോഷം, കേരളപ്പിറവി, ദീപാവലി എന്നിവ സംയുക്തമായി നവംബര്‍ അഞ്ചിന് ആഘോഷിക്കും. ദെയ്‌റ റിഖയിലെ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പരിപാടി. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഓണ സദ്യയും ഗാനമേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് : പ്രോഗ്രാം കണ്‍വീനര്‍ കെ. എം. സിദ്ദീഖ് (050 5382667), പ്രസിഡണ്ട് ചാക്കോ ജോര്‍ജ് (050 6765690), ജനറല്‍ സെക്രട്ടറി സുനില്‍ രാജ് (050 4978520)
- pma
ഷാര്‍ജ : പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ഏറ്റവും പുതിയ രചനയായ “പെണ്ണകങ്ങള്‍” ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ ഡി. സി. ബുക്സ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. സേതുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകോത്സവം ഡയറക്ടര്‍ അഹമ്മദ് അല്‍ അമീരിയും ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ് കണ്സള്‍ട്ടന്റ് ഡോ. എസ്. ഡി. കാര്‍ണിക്, ബാലചന്ദ്രന്‍ തെക്കെന്മാര്‍, അസ്മോ പുത്തന്ചിറ എന്നിവര്‍ പങ്കെടുത്തു. കുഴൂര്‍ വിത്സണ്‍ പുസ്തകം പരിചയപ്പെടുത്തുകയും സേതുവും വായനക്കാരുമായുള്ള സംവാദത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
- pma
വായിക്കുക: ഉത്സവം, കേരള സാംസ്കാരിക വ്യക്തിത്വം, പുസ്തകം, ഷാര്‍ജ, സാഹിത്യം
ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.
ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.
പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.
ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292
-
വായിക്കുക: ഉത്സവം, കേരള സാംസ്കാരിക വ്യക്തിത്വം, പുസ്തകം, ഷാര്‍ജ, സാഹിത്യം