ഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
കാലിഗ്രാഫി കലാകാരനായ ഖലീലുള്ള് ചെമ്മനാട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിഗ്രാഫി ചിത്രമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ചിത്രം വരച്ചു.
ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാലിഗ്രാഫി ചിത്രം
പ്രവാസ കവി മധു കാനായിയുടെ ‘ഭാരതാംബയ്ക്ക്’ എന്ന കവിത കവി ആലപിക്കുകയും പ്രസ്തുത കവിതയെ ആസ്പദമാക്കി മോഹന്‍, ഖലീലുള്ള, മുഹമ്മദ്, രാജീവ്, പ്രിയ, മുരുകന്‍, അബ്ദു, ഹരികൃഷ്ണന്‍, റോയ് എന്നീ ഒന്‍പതു ചിത്രകാരന്മാര്‍ രചിച്ച കലാ സൃഷ്ടികളും ശ്രദ്ധേയമായി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം