ഇന്ത്യന്‍ പത്ര ലോകത്തെ കുലപതി യും മലയാള മനോരമ മുഖ്യ പത്രാധിപരു മായ കെ. എം. മാത്യു വിന്‍റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്‍റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ബി. യേശു ശീലന്‍, ട്രഷറര്‍ ജയ പ്രകാശ്, ചീഫ് കോഡിനേറ്റര്‍ അബ്ദുല്‍ കരീം, ആര്‍ട്സ് സിക്രട്ടറി ബിജു കിഴക്കനേല, ടി. എം. നിസാര്‍, കെ. കെ. അനില്‍ കുമാര്‍, കെ. ഷക്കീര്‍, കെ. കെ. അബ്ദുല്‍ റഹിമാന്‍, അഷ്‌റഫ് പട്ടാമ്പി, കെ. കെ. ഹുസൈന്‍ എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


റിയാദ് : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.



















