പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.


അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് ‘പ്രവാസി മലയാളീസ്’. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.



















