[singlepic id=15 w=400 float=center]
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം)
അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. യില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.
[singlepic id=15 w=400 float=center]
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം)
അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. യില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.
-
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
ഷാര്ജ : പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ ആഗസ്ത് 13 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന്‍ കോവിലനെയും പ്രശസ്ത പോര്ച്ചു ഗീസ് എഴുത്തുകാരനും പ്രക്ഷോഭകാരിയും നോബല്‍ പുരസ്കാര ജേതാവുമായ ജോസ് സരമാഗോവിനെയും അനുസ്മരിക്കുന്നു.
ജോസ് സരമാഗോ അനുസ്മരണം ഡോ. അബ്ദുള്‍ ഖാദര്‍ നിര്‍വഹിക്കും. തുടര്ന്ന് ശ്രീ സി. വി. സലാം കോവിലന്‍ കൃതികളിലെ മിത്തുകളുടെ പശ്ചാത്തലം എന്ന വിഷയത്തിലും, സത്യന്‍ മാടാക്കര കോവിലന്‍ ഒരു ജനകീയ സാഹിത്യകാരന്‍ എന്ന വിഷയത്തിലും കേന്ദ്രീകരിച്ച് കോവിലന്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
കഥകളുടെ ലഭ്യമായ ചിട്ടകളോട് കലഹിക്കുകയും ഇതിവൃത്തം, ഭൂമിക, ഭാഷാപരമായ വാസ്തുശില്പം, ദര്ശനം ഇവയിലൊക്കെ സമകാലത്തിന്റെ അഭിരുചികളെ വിഭ്രമിപ്പിക്കുന്ന മറുലോകം ചമയ്ക്കുകയും ചെയ്ത കോവിലന്റെ കൃതികളെ ആസ്പദമാക്കി ശ്രീ. കെ. എ. മോഹന്‍ ദാസ് തയ്യാറാക്കിയ “മലയാള കഥയിലെ ആന്റി തെസീസ്” എന്ന പഠനം തുടര്ന്ന് ചര്ച്ചയ്ക്കായി അവതരിപ്പിക്കും. ശ്രീ ബാലകൃഷ്ണന്‍ (ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്) കോവിലനെ അനുസ്മരിച്ചു സംസാരിക്കും.
കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ് കുമാര്‍ (050 5905862), ഭാനു (055 3386816) എന്നിവരെ ബന്ധപ്പെടുക.
-
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
ഇന്ത്യന്‍ പത്ര ലോകത്തെ കുലപതി യും മലയാള മനോരമ മുഖ്യ പത്രാധിപരു മായ കെ. എം. മാത്യു വിന്‍റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്‍റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ബി. യേശു ശീലന്‍, ട്രഷറര്‍ ജയ പ്രകാശ്, ചീഫ് കോഡിനേറ്റര്‍ അബ്ദുല്‍ കരീം, ആര്‍ട്സ് സിക്രട്ടറി ബിജു കിഴക്കനേല, ടി. എം. നിസാര്‍, കെ. കെ. അനില്‍ കുമാര്‍, കെ. ഷക്കീര്‍, കെ. കെ. അബ്ദുല്‍ റഹിമാന്‍, അഷ്‌റഫ് പട്ടാമ്പി, കെ. കെ. ഹുസൈന്‍ എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
-
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, മലയാളി സമാജം
ദുബായ് : യുവ കലാ സാഹിതി ദുബായ് ഘടകം സംഘടിപ്പിക്കുന്ന പി. കെ. വി. അനുസ്മരണം ജൂലൈ 23 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് ക്ലോക്ക് ടവറിലെ വനിസ് ഹോട്ടലില്‍. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് സെമിനാറും കവിയരങ്ങും സംഘടിപ്പി ച്ചിട്ടുണ്ട്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിശദ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക: 050 140 13 39 (സത്യന്‍ മാറഞ്ചേരി) 055 21 25 739 (വിജയന്‍ നണിയൂര്‍).
-
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, യുവകലാസാഹിതി
ദുബായ് : ദല സംഘടിപ്പിക്കുന്ന സഃ ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6ന് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച് നടക്കും. സാഹിത്യ – സാംസ്ക്കാരിക – ദാര്‍ശനിക – രാഷ്ട്രിയ – ചരിത്ര രംഗങ്ങളില്‍ സഃ ഇ. എം. എസ്. നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും ഉണ്ടാവും. ലോകം അറിയപ്പെടുന്ന ചരിത്ര പണ്ഡിതന്‍ ഡോഃ കെ. എന്‍. പണിക്കര്‍, പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ. എന്‍. ഹരിലാല്‍, മന്ത്രിമാരും സാമൂഹ്യ – സാമ്പത്തിക – സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
-
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള വ്യക്തിത്വം, ചരമം