ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല.
പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഹെറിറ്റേജ് വില്ലേജില്‍ ചിത്രകാരന്മാരുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയുമായ സുരേന്ദ്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരനായ റോയ്‌ച്ചന്‍ അധ്യക്ഷനായിരുന്നു. ഖലീല്‍ ചെമ്മനാട്, അനില്‍ കാരൂര്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിഷ് തച്ചോടി, രഞ്ജിത്ത്, അനില്‍, പ്രിയ, ദിലീപ് കുമാര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.








ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു. 



















