സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

September 23rd, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram
റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

gaca-saudi-arabia-civil-aviation-press-release-ePathram

മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.

ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ റിയോ ഡി ജനെയ്‌റോവില്‍

October 21st, 2011

2014-world-cup-football-epathram

സൂറിച്ച് : 2014 ലോക കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരം റിയോ ഡി ജനെയ്‌റോവില്‍ ആവുമെന്ന് ഫിഫ അറിയിച്ചു. ആദ്യ മല്‍സരം സാവോ പോളോയില്‍ ആയിരിക്കും അരങ്ങേറുക. സെമി ഫൈനല്‍ മല്‍സരങ്ങള്‍ സാവോ പോളോയിലും ബെലോ ഹോറിസോണ്ടെയിലും ആയിരിക്കും നടക്കുക എന്നും ഫിഫ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനാലുകാരിയെ ബ്രസീലിലെ ജയിലില്‍ നിരന്തരമായി പീഡിപ്പിച്ചു

September 21st, 2011

violence-against-women-epathram

റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ്‌ ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക്‌ മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ്‌ ന്യായീകരണമായി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സപ്തതിയുടെ നിറവില്‍ പെലെ

October 23rd, 2010

pele-epathram

ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്‌” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ്‌ ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച പെലെ.

140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

pele-bicycle-kick-epathram

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്‌

1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.

താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ്‌ കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്‌.

പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത്‌ കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത്‌ പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത്‌ വേറെ കളിക്കാര്‍ക്ക്‌ കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത്‌ കൊണ്ടാണ്. ”

ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ കൊടുങ്കാറ്റ് – 31 മരണം

June 23rd, 2010

brazil-flood-epathramറിയോ ഡി ജനെയ്‌റോ : ബ്രസീലിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിക്കുന്നു. ആയിരത്തോളം പേരെ കാണാനില്ലെന്നും ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പെര്നാംബുച്ചോ സംസ്ഥാനത്തിലെ ബോം കൊണ്സിലോ എന്ന അണക്കെട്ട് തകര്‍ന്നതിനാലാണ് സ്ഥിതിഗതികള്‍ ഇത്ര വഷളായത്. അണക്കെട്ട് തകര്‍ന്നതോടെ അണപൊട്ടി ഒഴുകിയ മുംബാവു നദി അനേകം പട്ടണങ്ങളെ വെള്ളത്തിലാഴ്ത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« മറഡോണ = മെസ്സി
ഇംഗ്ലണ്ടിന് ഇങ്ങിനെയും കളിക്കാം…! »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine