റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.
ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.
ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ് ന്യായീകരണമായി പറഞ്ഞത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, ബ്രസീല്‍, സ്ത്രീ
എന്താ അവസാനത്തെ മലയാളിയും മരിച്ചോ? കേരളത്തില്‍ പീഠനവാര്‍ത്ത്ക് ഒരു പഞ്ഞ്വവും ഇല്ലല്ലൊ. കണ്ണൂരു ഒരു അധ്യാപികയെ പീഠിപ്പിച്ച വാര്‍ത്തയുന്റ്. ബ്രസീലില്‍ പൊകണോ?