ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ