പാരിസ്: അന്താരാഷ്ട്ര നാണയ നിധി (ഐ. എം. എഫ്.) അധ്യക്ഷ സ്ഥാനത്തേക്ക് ഫ്രഞ്ച് ധന മന്ത്രി ക്രിസ്റ്റിന്‍ ലഗാഡേയും മത്സരിക്കാന്‍ ഒരുങ്ങുന്നു. ധന മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഉണ്ട്. ഇന്നേ വരെ ഒരു വനിത ഈ സ്ഥാനം വഹിക്കാത്തതിനാല്‍ ലഗാഡെ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന പ്രത്യേകത കൂടിയുണ്ടാവും. നിലവിലെ അദ്ധ്യക്ഷന്‍ ഡൊമനിക് സ്ട്രോസ് കാന്‍ ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ടതിനാല്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. 24 അംഗ എക്സിക്യൂട്ടീവ് ആണ് അദ്ധ്യക്ഷ സ്ഥാനത്ത് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം