ജൊഹാനസ്‌ബര്‍ഗ് : എങ്ങിനെ എങ്കിലും കളിക്കുക. സ്വന്തം കഴിവ് കൊണ്ടോ, എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള, ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന് ഒരിക്കലും ഭൂഷണമല്ല ഈ കളി. ക്ലബ്ബ് ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന ഇംഗ്ലണ്ട് നിര ഗ്രൂപ്പ് സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു. എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം. ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!
ഫുട്ബോളില്‍ വലിയ പാരമ്പര്യം ഒന്നും അവകാശ പ്പെടാനില്ലാത്ത സ്ലോവാനിയ യെ എതിരില്ലാത്ത ഒരു ഗോളിന് മറി കടക്കാന്‍ ഇംഗ്ലണ്ട് പയറ്റിയ തന്ത്രം കണ്ടാല്‍ കളി ക്കമ്പക്കാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും – തീര്‍ച്ച.
റഫറി ‘കളിച്ചു’ : അള്‍ജീരിയ പുറത്ത്
ഈ ലോക കപ്പിലെ ഏറ്റവും മോശം റഫറിംഗ് കണ്ട മല്‍സര ത്തില്‍ അള്‍ജീരിയ ക്ക് എതിരെ അമേരിക്ക ക്ക് ഏകപക്ഷീയ മായ ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് അമേരിക്ക നിര്‍ണ്ണായക ഗോളും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. അള്‍ജീരിയന്‍ മുന്നേറ്റ നിരക്കാരുടെ നീക്കങ്ങള്‍ക്ക് തീര്‍ത്തും ഏകപക്ഷീയ മായ രീതിയില്‍ തടയിടാന്‍ റഫറി കാണിച്ചിരുന്ന ഏകാഗ്രത കളി പ്രേമികള്‍ക്ക് അഹസനീയമായി.
ജര്‍മ്മനി യും നോക്കൌട്ടില്‍
ആഫ്രിക്കന്‍ ശക്തിയായ ഘാന യെ ഒരു ഗോളിന് പിന്തള്ളി, ഗ്രൂപ്പ് ഡി – യില്‍ നിന്നും ലോക ചാമ്പ്യന്മാരായിരുന്ന ജര്‍മനി നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സി – യിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആണ് ജര്‍മ്മനി യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
ആസ്ത്രേലിയ ജയിച്ചു : ഘാന പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ഡി – യിലെ അവസാന മല്‍സര ത്തില്‍ ആസ്ത്രേലിയ, സെര്‍ബിയ ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി എങ്കിലും തങ്ങളുടെ ആദ്യ മല്‍സര ത്തില്‍ ജര്‍മ്മനി യോട് വന്‍ പരാജയം ഏറ്റു വാങ്ങി യത് അവര്‍ക്ക് വിനയാവുക യായിരുന്നു. പോയിന്‍റ് നിലയില്‍ ഘാന ക്ക് ഒപ്പം നിന്ന ആസ്ത്രേലിയ യെ ചതിച്ചത് ‘ഗോള്‍ ശരാശരി’ യായിരുന്നു. മികച്ച ഗോള്‍ ശരാശരി യിലൂടെ ഘാന പ്രീ ക്വാര്‍ട്ടറില്‍ കളിക്കാന്‍ അര്‍ഹത നേടുക യായിരുന്നു. സി – ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്ക യാണ് ഘാന യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma