A to Z ക്രിയേഷന്‍സ് പ്രവര്‍ത്തന മേഖല മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു

April 25th, 2008

ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രനിര്‍മ്മാണ സ്ഥാപനമായ A to Z ക്രിയേഷന്‍സ് തങ്ങളുടെ പ്രവര്‍ത്തന മേഖല മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു.

പ്രമുഖ യൂറോപ്പ് ബ്രാന്‍ഡുകളായ മാര്‍ക്ക് & സ്പെന്‍സര്‍ , നെക്സ്റ്റ് തുടങ്ങിയവയുടെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ കൂടിയാണ് തിരുപ്പൂര്‍ ആസ്ഥാനമായുള്ള A to Z.

മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി എം.ഡി. ജി.എം. പ്രശാന്ത് , സി.ഇ.ഒ. എ.കെ. ജോജു എന്നിവര്‍ ദുബായിലെത്തി.

ബിസിനസ്സ് അന്വേഷണങ്ങള്‍ക്ക് 050 847 36 47 എന്ന നമ്പറിലോ 0091 99 444 966 44 എന്ന നമ്പറിലോ ബന്ധപ്പെടണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

എറാം എഞ്ചിനീയറിംഗ് ഗ്രൂപ്പിന്‍റെ വാര്‍ഷികാഘോഷം

April 9th, 2008

മലയാളി വ്യവസായ ഗ്രൂപ്പിന്‍റെ കീഴില് സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എറാം എഞ്ചിനീയറിംഗ് ഗ്രൂപ്പിന്‍റെ വാര്‍ഷികാഘോഷം ദമാമില്‍ സംഘടിപ്പിച്ചു.
ഷെറാട്ടണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള് അബ്ദുല്ല അല്‍ തുവൈജിരി ഉദ്ഘാടനം ചെയ്തു. ഇരുപത് തൊഴിലാളികളെ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍‍കി ആദരിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, ചെയര്‍മാന്‍ അബൂബക്കര്‍, രാജേന്ദ്രന്‍, ഷമീം, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഹാര്‍ളി ഡേവിഡ്സണ് മലയാളികള്‍ക്കിടയില്‍ പ്രിയമേറുന്നു

April 9th, 2008

ലോകത്തിലെ ഏറ്റവും വില കൂടിയ ബൈക്കുകളില്‍ ഒന്നായ ഹാര്‍ളി ഡേവിഡ്സണ് മലയാളികള്‍ക്കിടയില്‍ പ്രിയമേറുന്നു.ഇന്ത്യയില്‍ ഈ ബൈക്ക് കമ്പനിയുടെ ഡീലര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ദുബായില്‍ നിന്നാണ് പലരും കേരളത്തിലേക്ക് ബൈക്ക് ഇറക്കുമതി ചെയ്യുന്നത്.യു.എ.ഇയിലെ നിരവധി മലയാളികളും ഇതിനകം തന്നെ ഈ ബൈക്ക് സ്വന്തമാക്കിക്കഴിഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ദുബായ് പോര്‍ട്ടിന്‍റെ അറ്റാദായത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ദ്ധന

April 8th, 2008

ദുബായ് പോര്‍ട്ടിന്‍റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ദ്ധന. 419.7 ദശലക്ഷം ഡോളറാണ് ലോകത്തിലെ തന്നെ നാലമത്തെ വലിയ കണ്ടെയ്നര്‍ തുറമുഖമായ ഡിപി വേള്‍ഡിന്‍റെ 2007 വരുമാനം.
ഈ വര്‍ഷം ആദ്യ മൂന്ന് മാസം മികച്ച വ്യാപാരമാണ് ലഭിച്ചതെന്നും കമ്പനി ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലേം അറിയിച്ചു. ആഗോള വിപണിയിലെ അസ്ഥിരത തങ്ങളെ ബാധിക്കുന്നണ്ടെങ്കിലും മികച്ച പ്രവര്‍ത്തന ലാഭം തന്നെയാണ് ഈ വര്‍ഷവും ലക്ഷ്യമിടുന്നതെന്ന് അദേഹം പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

കുവൈറ്റ് മലയാളികള്‍ക്കായി, ബില്‍ഡേഴ്സ് എക്സ്പോ -08

April 8th, 2008

ഇന്ത്യയിലെ , പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളെ പങ്കെടുപ്പിച്ച്‌ കുവൈത്തില്‍ ബില്‍ഡേഴ്‌സ്‌ എക്‌സ്‌പോ-08 സംഘടിപ്പിക്കുന്നു.

രമദ ഹോട്ടലില്‍ മെയ്‌ 9, 10 തീയതികളിലായാണ്‌ എക്‌സ്‌പോ നടത്തുന്നതെന്ന്‌ സംഘാടകരായ പാക്‌സ്‌ ഈവന്റ്‌ പ്രൊമോട്ടേഴ്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സുനില്‍ ജോസഫ്‌ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുവൈത്ത്‌ മലയാളികള്‍ക്ക്‌ നാട്ടില്‍ പാര്‍പ്പിടങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതിനായാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌.

കുവൈത്തിലെ ഏഷ്യ ലിങ്ക്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ പ്രദര്‍ശനം ഒരുക്കുന്നത്‌. 500 ഓളം സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

കെട്ടിടനിര്‍മ്മാണ അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വായ്‌പാസ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന്‌ പാക്‌സ്‌ ഈവന്റ്‌സ്‌ മാനേജ്‌മെന്റ്‌ കമ്പനി പ്രതിനിധി തോംസണ്‍ അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

82 of 83« First...1020...818283

« Previous Page« Previous « സൂപ്പര്‍ വെയര്‍ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു
Next »Next Page » ദുബായ് പോര്‍ട്ടിന്‍റെ അറ്റാദായത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ദ്ധന »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine